വിഷു ബമ്പര്‍ ഭാഗ്യവാനെ കണ്ടെത്തി; 12 കോടി അടിച്ചത് സെക്യൂരിറ്റി ജീവനക്കാരന്

വിഷു ബമ്പര്‍ ഭാഗ്യവാനെ കണ്ടെത്തി;  12 കോടി അടിച്ചത് സെക്യൂരിറ്റി ജീവനക്കാരന്

ആലപ്പുഴ: വിഷു ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. സി.ആര്‍.പി.എഫ്. വിമുക്ത ഭടനായ വിശ്വംഭരന്‍ നിലവില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ്. കൈവന്നത് മഹാഭാഗ്യമെന്നും ലോട്ടറി അടിച്ചെന്ന് അറിഞ്ഞത് ഇന്നലെ രാത്രിയിലാണന്നും അദേഹം പറഞ്ഞു.

'മാസത്തില്‍ ഇരുപതോളം ലോട്ടറിയെടുക്കും. ആലപ്പുഴയിലാണ് ലോട്ടറി അടിച്ചത് എന്ന വാര്‍ത്ത കണ്ടിരുന്നു. അപ്പോഴാണ് നോക്കിയത്. നോക്കിയപ്പോള്‍ അടിച്ചെന്ന് കണ്ടു' - വിശ്വംഭരന്‍ പറഞ്ഞു. അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകളാണ് ബമ്പര്‍ അടിച്ച സമയത്ത് വിശ്വംഭരന്റെ കൈയില്‍ ഉണ്ടായിരുന്നത്.

അഞ്ചെട്ട് വര്‍ഷത്തോളമായി ലോട്ടറി എടുക്കാന്‍ തുടങ്ങിയിട്ട്. ഇത്തവണ രണ്ട് ബമ്പറെടുത്തു. അതില്‍ ഒന്നിനാണ് അടിച്ചത്. ഇതുവരെയായി മൂന്ന് ലക്ഷത്തിലധികം രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ എടുത്തിട്ടുണ്ടെന്നും അയ്യായിരം രൂപ വരെ അടിച്ചിട്ടുണ്ടെന്നും വിശ്വംഭരന്‍ പറഞ്ഞു.

വി.സി 490987 നമ്പറിനായിരുന്നു ഇത്തവണത്തെ വിഷും ബമ്പര്‍ അടിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. വി.എ 205272, വി.ബി 429992, വി.സി 523085, വി.ഡി 154182, വി.ഇ 565485, വിജി 654490 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം സമ്മാനം ലഭിക്കുക.

വി.സി 736469, വിഡി 367949, വി.ഇ 171235, എന്നീ നമ്പറുകള്‍ക്കാണ് മൂന്നാം സ്ഥാനം. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാന തുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.