ഇടുക്കി: കടുത്ത വേനല്‍ ചൂടില്‍ ഇടുക്കി ജില്ലയിലെ ഏലകൃഷി നാശം സംബന്ധിച്ച് ആക്ഷന്‍ പ്ലാനുമായി കൃഷി വകുപ്പ്. ആക്ഷന്‍ പ്ലാനിന്റെ വിശദ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
ഇക്കഴിഞ്ഞ മെയ് 16 ന് ജില്ലയിലെ വരള്‍ച്ച ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ കൃഷി മന്ത്രി പി. പ്രസാദ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
പൂര്‍ണമായും ഭാഗികമായും കൃഷി നശിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള നിര്‍ദേശങ്ങള്‍ കൂടാതെ വരള്‍ച്ചയെ പ്രതിരോധിക്കാനായി നടപ്പാക്കേണ്ട പദ്ധതികളും പ്ലാനില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുനര്‍ നിര്‍മിക്കേണ്ട പോളിത്തീന്‍, കോണ്‍ക്രീറ്റ് ജല സംഭരണികള്‍, പുതുതായി നിര്‍മിക്കേണ്ട കുളങ്ങള്‍, ജല സംഭരണികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ജലസേചനത്തിനായി മൈക്രോ സ്പ്രിങ്ക്‌ളറുകളുടെ ഉപയോഗം പരമാവധി വ്യാപിപ്പിക്കാനുള്ള നിര്‍ദേശം കൃഷി വകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് മണ്ണിലെ ചൂട് കുറയ്ക്കാന്‍ പുതയൊരുക്കല്‍ സ്വീകരിക്കണം. മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട് കല്ല്, മണ്ണ് കയ്യാലകള്‍ നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കണം.
ഏലത്തോട്ടങ്ങളില്‍ തണലിനായി നട്ടു വളര്‍ത്തുന്ന മരങ്ങള്‍ വേനല്‍ ചൂടിനെ പ്രതിരോധിക്കുമെന്നതിനാല്‍ കര്‍ഷകര്‍ ഇക്കാര്യം ഉറപ്പ് വരുത്തണം. മഴക്കാലത്ത് ഇലപൊഴിക്കുന്ന ചില മരങ്ങള്‍ വേനല്‍ക്കാലത്ത് കൃഷിയിടത്തെ വേനല്‍ ചൂടില്‍ നിന്ന് സംരക്ഷിക്കും.
ഇന്റഗ്രേറ്റഡ് ന്യൂട്രിഷ്യന്‍ഡ് മാനേജ്‌മെന്റ്(ഐഎന്‍എം), ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്‌മെന്റ് എന്നിവ ഏലത്തോട്ടങ്ങളില്‍ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. വരള്‍ച്ചയെ തുടര്‍ന്ന് ജില്ലയില്‍ 22,311 കര്‍ഷകര്‍ക്ക് 113 കോടി രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.