ഉഷ്ണ തരംഗം: ഉത്തരേന്ത്യയില്‍ പോളിങ് ഉദ്യോഗസ്ഥരടക്കം 54 പേര്‍ മരിച്ചു; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

ഉഷ്ണ തരംഗം: ഉത്തരേന്ത്യയില്‍ പോളിങ് ഉദ്യോഗസ്ഥരടക്കം 54 പേര്‍ മരിച്ചു; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

ന്യൂഡല്‍ഹി: കടുത്ത ഉഷ്ണ തരംഗം മൂലം വിവിധ സംസ്ഥാനങ്ങളില്‍ 54 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മധ്യ, കിഴക്കന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്രയധികം മരണങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശ്, ചണ്ഡീഗഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ പൊടിക്കാറ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഉഷ്ണ തരംഗത്തില്‍ ബിഹാറില്‍ മാത്രം 32 പേര്‍ മരിച്ചുു. ഇതില്‍ നാല് പേര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോളിങ് ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒഡിഷയില്‍ 12 പേര്‍ക്കും ജാര്‍ഖണ്ഡില്‍ നാലും രാജസ്ഥാനിലും അഞ്ച് പേര്‍ക്കും ജീവന്‍ നഷ്ടമായി. ഉത്തര്‍ പ്രദേശില്‍ ഒരാള്‍ സൂര്യാഘാതമേറ്റ് മരിച്ചു.

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ ജൂണ്‍ ഒന്നുവരെ കടുത്ത ഉഷ്ണ തരംഗമുണ്ടായേക്കാമെന്ന് നേരത്തെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണ്‍ ഒന്നിന് ശേഷം ചൂട് കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ പ്രതിസന്ധിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കടുത്ത ചൂടില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടു.

ഉഷ്ണ തരംഗം മൂലം നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.