ബീജിങ്: തായ്‌വാനുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങള്‍ വര്‍ധിക്കുന്നതിനിടെ ആധുനിക യുദ്ധതന്ത്രങ്ങള്‍ അവതരിപ്പിച്ച് ചൈന. കംബോഡിയയുമായി അടുത്തിടെ നടത്തിയ സംയുക്ത സൈനികാഭ്യാസത്തിലാണ് സായുധ ആക്രമണം നടത്താന്‍ കഴിയുന്ന റോബോട്ടുകളെ ചൈന പ്രദര്‍ശിപ്പിച്ചത്. ഓട്ടോമാറ്റിക് റൈഫിള്‍ ഘടിപ്പിച്ച, റോബോട്ടിക് ഡോഗ് എന്ന് വിളിക്കുന്ന യന്ത്രോപകരണത്തിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് പുറത്തുവിട്ടു.
ഓണ്‍ലൈനില്‍ ലഭ്യമായ രണ്ട് മിനിറ്റ് വീഡിയോ ചൈന-കംബോഡിയ 'ഗോള്‍ഡന്‍ ഡ്രാഗണ്‍ 2024' അഭ്യാസത്തിനിടെയാണ് ചിത്രീകരിച്ചത്.
15 കിലോഗ്രാം ഭാരമുള്ള ചൈനയുടെ റോബോട്ടിക് ഡോഗിന് ദീര്‍ഘദൂരത്തിലുള്ള ശത്രുസാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന സെന്‍സിങ് സംവിധാനമുണ്ട്. രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ബാറ്ററി, 4ഡി സൂപ്പര്‍-വൈഡ് ആംഗിള്‍ സെന്‍സിംഗ് സിസ്റ്റം, മുന്നോട്ടും പിന്നോട്ടും അനായാസം ചലിക്കാനുള്ള കഴിവ്, കുറഞ്ഞ സമയത്തിനുള്ളില്‍ തടസങ്ങള്‍ ഒഴിവാക്കി ലക്ഷ്യസ്ഥാനത്ത് എത്താനുള്ള സംവിധാനം എന്നിവയാണ് റോബോട്ടിക് ഡോഗിന്റെ പ്രത്യേകതകള്‍.
ചൈന, അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ യുദ്ധങ്ങളില്‍ വിന്യസിക്കാന്‍ കഴിയുന്ന റോബോട്ടുകളെ വികസിപ്പിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന റോബോട്ടിന് തത്സമയം കമാന്‍ഡ് സെന്ററിലേക്ക് വിവരം നല്‍കാനും സാധിക്കും. റോബോട്ട് ഡോഗിന്റെ ഏറ്റവും വലിയ പതിപ്പിന് 50 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ട്. സൈനികാഭ്യാസത്തില്‍ അവതരിപ്പിച്ചതോടെ റോബോട്ടുകളെ ഉടന്‍തന്നെ സംഘര്‍ഷമേഖലയില്‍ വിന്യസിക്കുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.