ജില്ലാ മജിസ്ട്രേറ്റുമാരെ അമിത് ഷാ വിളിച്ചെന്നാരോപണം; വിശദാംശങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

ജില്ലാ മജിസ്ട്രേറ്റുമാരെ അമിത് ഷാ വിളിച്ചെന്നാരോപണം; വിശദാംശങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 150 ജില്ലാ മജിസ്ട്രേറ്റുമാരെ വിളിച്ചെന്ന ആരോപണത്തില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ശനിയാഴ്ചയാണ് അമിത് ഷായ്ക്കെതിരെ ജയറാം രമേശ് ഗുരുതര ആരോപണമുന്നയിച്ചത്. വോട്ടെണ്ണല്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അമിത് ജില്ലാ കലക്ടര്‍മാരില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നായിരുന്നു ആരോപണം.

ബിജെപി എത്രമാത്രം നിരാശരാണെന്നതിന് അമിത് ഷായുടെ വിവിധ ജില്ലാ വരണാധികളെ വിളിപ്പിച്ചുള്ള 150 ഓളം ഫോണ്‍ കോളുകള്‍ മതിയാകുമെന്നും ഇത് തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തുന്ന നഗ്‌നമായ ഇടപെടലിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആഭ്യന്തര മന്ത്രി ജില്ലാ മജിസ്‌ട്രേറ്റുമാരുമായി സംസാരിക്കേണ്ട ആവശ്യം എന്താണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ചോദിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച്ച നടത്തി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.