ലിസ്ബൺ: പോർച്ചുഗൽ വ്യോമസേനയുടെ എയർഷോയ്‌ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 4:05 ന് ബെജയിലായിരുന്നു അപകടം. കുട്ടിയിടിയുടെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വൈറലാണ്. ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന അഭ്യാസ പ്രകടനത്തിൽ ഒരു വിമാനം അപ്രതീക്ഷിതമായി പറന്നുയർന്ന് മറ്റൊന്നിൽ ഇടിക്കുകയായിരുന്നു.
ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങളാണ് കൂട്ടിയിടച്ചതെന്ന് വ്യോമസേന വക്താവ് അറിയിച്ചു. സ്പാനിഷ് പൗരനായ പൈലറ്റാണ് കൊല്ലപ്പെട്ടത്. പോർച്ചുഗീസ് പൗരത്വമുള്ള പൈലറ്റിന് പരിക്കേറ്റതായും പ്രസ്താവനയിൽ പറയുന്നു. സംഭവത്തെ തുടർന്ന് എയർ ഷോ നിർത്തിവെച്ചു.
സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ യാക്കോവ്ലെവ് യാക്ക്-52 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോർച്ചുഗൽ പ്രതിരോധ മന്ത്രി നുനോ മെലോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.