ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഉടന്‍; തിടുക്കപ്പെട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കേണ്ടെന്ന് കോണ്‍ഗ്രസ്

ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഉടന്‍; തിടുക്കപ്പെട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കേണ്ടെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണവും തുടര്‍ നീക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ മുന്നണിയുടെ യോഗം ഉടന്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയിലെ യോഗത്തിന് നേതാക്കളെത്തി തുടങ്ങി. തിടുക്കപ്പെട്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക തീരുമാനം.

തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും. ശരദ് പവാര്‍, എംകെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സീതാറാം യെച്ചൂരി, ഡി രാജ, ചമ്പായി സോറന്‍, തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തേക്കും. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും.

എന്നാല്‍ ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി എന്നിവര്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. യോഗത്തില്‍ ശിവസേന പ്രതിനിധി ഉണ്ടാകുമെന്ന് എന്‍സിപി നേതാവും ബാരാമതി എംപിയുമായ സുപ്രിയ സുലെ മാധ്യമങ്ങളോട് പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന് വരുന്ന അഭിഷേക് ബാനര്‍ജിയാണ് ടിഎംസിയെ പ്രതിനിധീകരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.