മെൽബൺ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ ജൂൺ ഏഴിന്

മെൽബൺ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ ജൂൺ ഏഴിന്

മെൽബൺ : മെൽബൺ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ ജൂൺ ഏഴിന് (വെള്ളിയാഴ്ച). തിരുനാളിനോടനുബന്ധിച്ച് പാദുവായിൽ നിന്നും കൊണ്ടു വരുന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് എഴുന്നള്ളിച്ച് വൈകിട്ട് ആറ് മണി മുതൽ ജപമാലയും തുടർന്ന് വിശുദ്ധ അന്തോണീസിന്റെ നൊവേനയും ഉണ്ടായിരിക്കും. ഏഴ് മണിക്ക് ഫ്രാൻസിസ്ക്കൻ വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലിയും തുടർന്ന് വർണ്ണ ശബളമായ മുത്തുക്കുടകളുടെ അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ദേവാലയം ചുറ്റിയുള്ള മെഴുകുതിരി പ്രദക്ഷിണവും നടക്കും.

വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പാരിഷ് ഹാളിൽ നടക്കുന്ന സ്നേഹവിരുന്നോടെ തിരുന്നാളാഘോഷങ്ങൾ സമാപിക്കും. മെൽബണിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളിലെ വിശ്വാസികൾ ഒരുമിച്ചാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. തിരുനാളിൽ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥത്തിലൂടെ ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നെന്ന് പള്ളി അധികൃതർ അറിയിച്ചു

Address
St. Francis of Assisi church
290 Childs Road, Mill Park
VIC 3082 ( Melbourne)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.