ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി

 ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ലോക്‌സഭ തിരഞ്ഞെടുപ്പിന് വേണ്ടിയാണ് സഖ്യം രൂപീകരിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാനാണ് എഎപി തീരുമാനിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കി.

പാര്‍ട്ടി എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യാ മുന്നണി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു. നിരവധി പാര്‍ട്ടികള്‍ ഒരുമിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ആം ആദ്മി പാര്‍ട്ടിയും അതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സഖ്യവുമില്ല.

സ്വേച്ഛാധിപത്യത്തിന് എതിരാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം. ഏറ്റവും പ്രതികൂല സാഹചര്യത്തിലാണ് തങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.