കെയിൻസ്: മെൽബൺ അതിരൂപത വികാരി ജനറൽ ഫാ.ജോ കാഡിയെ കെയിൻസിലെ എട്ടാമത്തെ ബിഷപ്പായി നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. 1964 ൽ മെൽബണിൽ ജനിച്ച ഫാ.ജോ കാഡി 1990ലാണ് മെൽബൺ അതിരൂപതക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചത്. 2002 മുതൽ 2013 വരെ ജയിൽ മിനിസ്ട്രി ടീമിൽ പാർട്ട് ടൈം ചാപ്ലെയനായി സേവനമനുഷ്ഠിച്ചു.
മെൽബണിലെ പുരുഷന്മാരുടെ ജയിലുകളിൽ തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ദിവ്യബലി അർപ്പിക്കുകയും ആരാധന ശുശ്രൂഷകൾ നടത്തുകയും അജപാലന പരിചരണവും നൽകുകയും ചെയ്തു. 2004 മുതൽ 2017 വരെ കാത്തലിക്‌കെയറിൻ്റെ (ഗ്രേറ്റർ മെൽബൺ, ഗീലോംഗ്, ഗിപ്പ്‌സ്‌ലാൻഡ്) സിഇഒ ആയി സേവനമനുഷ്ഠിച്ചു.
ഫാ. ജോ കാഡിയെ കെയിൻസിലെ അടുത്ത ബിഷപ്പായി നിയമിച്ച വാർത്ത കെയ്ൻസിലെ കത്തോലിക്കാ സമൂഹം വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും സ്വാഗതം ചെയ്യുന്നെന്ന് ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ എസ്ഡിബി പറഞ്ഞു.
മെൽബൺ അതിരൂപതയുടെ വികാരി ജനറലായി ഫാ. ജോ കാഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇടവക ശുശ്രൂഷയിലും അതിരൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. ഫാ. ജോ കാഡിയയുടെ ഇക്കാലയളവിലുള്ള അനുഭവ സമ്പത്ത് കെയ്ൻസിൽ വളരെയധികം ഉപകാരപ്രദമാകുമെന്ന് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ എസ്ഡിബി പറഞ്ഞു.
കെയർൻസ് രൂപതാ അഡ്മിനിസ്ട്രേറ്റർ ഫാ.കെറി ക്രോളി, വൈദികർ, അൽമായ ജീവനക്കാർ, കെയിൻസിലെ ജനങ്ങൾ എന്നിവർക്ക് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട കാഡി നന്ദി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർത്ഥന അപ്രതീക്ഷിതമായി വന്നതാണ്. നല്ല കർത്താവ് നമ്മെ എല്ലാവരെയും നയിക്കുകയും സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്നതാണ് എൻ്റെ പ്രാർത്ഥനയെന്നും നിയുക്ത ബിഷപ്പ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.