തിരഞ്ഞെടുപ്പില്‍ 'കൈ' വിട്ടു; തൃശൂര്‍ ഡിസിസി ഓഫീസില്‍ കൈവിട്ട കളി, കൂട്ടത്തല്ല്

തിരഞ്ഞെടുപ്പില്‍ 'കൈ' വിട്ടു; തൃശൂര്‍ ഡിസിസി ഓഫീസില്‍ കൈവിട്ട കളി, കൂട്ടത്തല്ല്

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനേറ്റ പരാജയത്തെ തുടര്‍ന്ന് ഉടലെടുത്ത വാഗ്വാദവും പോസ്റ്റര്‍ യുദ്ധവും ഇന്ന് ഡിസിസി ഓഫീസിലെ കൂട്ടയടിയില്‍ കലാശിച്ചു.

ഡിസിസി സെക്രട്ടറിയും കെ മുരളീധരന്റെ അനുയായിയുമായ സജീവന്‍ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ അനുകൂലികള്‍ ചേര്‍ന്ന് പിടിച്ചു തള്ളിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.

കെ. മുരളീധരന്റെ അനുഭാവിക്കാണ് മര്‍ദനമേറ്റത്. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, മുന്‍ എംപി ടി.എന്‍ പ്രതാപന്‍, ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എം.പി വിന്‍സന്റ് എന്നിവര്‍ക്കെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.