സ്വര്‍ണ വിലയില്‍ റെക്കാഡ് ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1520 രൂപ

സ്വര്‍ണ വിലയില്‍ റെക്കാഡ് ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1520 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ റെക്കോഡ് ഇടിവ്. പവന് 1520 രൂപയുടെ റെക്കോർഡ് കുറവാണ് ഇന്ന് വിലയിൽ ഉണ്ടായത്. 52,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ഇന്ന് 190 രൂപയാണ് കുറഞ്ഞ്. ഒരു ഗ്രാം സ്വർണം 6750 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയാണിത്

ജൂൺ മാസത്തിന്റെ തുടക്കം മുതൽ സ്വർണവില കുറയുന്നുവെന്ന ശുഭവാർത്തയാണ് സ്വർണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ലഭിച്ചത്. എന്നാൽ ജൂൺ നാലിനും ആറിനും ഏഴിനും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വില എത്തിയിരുന്നു. വെള്ളിയാഴ്ച സ്വർണ വില 54000 കടന്നിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.

55,000 തൊട്ട സ്വർണ വില കുറഞ്ഞത് ആഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഈ മാസം തുടക്കത്തിലുണ്ടായിരുന്ന ആശ്വാസം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉയർന്നത് വീണ്ടും ആശങ്ക സൃഷ്ടിച്ചു. ഇതിനൊടുവിലാണ് ഈ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയത്.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. മാർച്ച് മാസം 29നാണ് ചരിത്രത്തിൽ ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണ വില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് മെയ് മാസം മുതൽ വീണ്ടും ഉയരാന്‍ തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.