സോണിയ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സന്‍

സോണിയ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സനായി സോണിയ ഗാന്ധി എംപിയെ തിരഞ്ഞെടുത്തു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് സോണിയ. കെ സുധാകരന്‍, ഗൗരവ് ഗൊഗോയ്, താരിഖ് അന്‍വര്‍ എന്നിവര്‍ പിന്തുണച്ചു.

ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയയെ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പേരാണ് നിര്‍ദേശിച്ചത്. യോഗം പ്രമേയം പാസാക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് ആരായിരിക്കും എന്നത് കാത്തിരുന്ന് കാണു എന്നായിരുന്നു ഖാര്‍ഗെ പ്രതികരിച്ചു. സഭ സമ്മേളിക്കുന്നതിന് മുന്‍പ് തന്നെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമെന്നു കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.