തിരുവനന്തപുരം: സംസ്ഥാന  ജീവനക്കാരുടെയും അധ്യാപകരുടെയും പുതുക്കിയ ശമ്പളവും  അലവന്‍സുകളും ഏപ്രില്‍ ഒന്നുമുതല്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശയനുസരിച്ചാണിത്. 
 സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള നാലു ഗഡു ക്ഷാമബത്ത കുടിശ്ശിക ഏപ്രില്‍ മുതല്‍ ലഭിക്കും. ഇതോടെ ക്ഷാമബത്ത കുടിശ്ശികയില്ലാതാകും. 2019 ജനുവരിയില്‍ വരേണ്ട മുന്നുശതമാനം, ജൂലൈയിലെ അഞ്ചു ശതമാനം, 2020 ജനുവരിയിലെ നാലു ശതമാനം, ജൂലൈയിലെ നാലു ശതമാനം എന്നിവയാണ് അനുവദിക്കുന്നത്. 
 ആരോഗ്യമേഖലയില്‍ കമ്മിഷന്‍ പ്രത്യേകമായി ശുപാര്‍ശ ചെയ്ത സ്‌കെയില്‍ അനുവദിക്കും. ഇതര മേഖലകളില്‍ 'സ്‌കെയില്‍ ടു സ്‌കെയില്‍' പരിഷ്കരണമാകും നടപ്പാക്കുക. ശുപാര്‍ശകളുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും പരിശോധിക്കാന്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറും ഉദ്യോഗസ്ഥ ഭരണപരിഷ്കാര അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായ സമിതിയെ നിയോഗിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.