ഇറ്റലിയില്‍ പ്രധാനമന്ത്രി മോഡി അനാഛാദനം ചെയ്യാനിരുന്ന ഗാന്ധി പ്രതിമ ഖാലിസ്ഥാന്‍വാദികള്‍ തകര്‍ത്തു

ഇറ്റലിയില്‍ പ്രധാനമന്ത്രി മോഡി അനാഛാദനം ചെയ്യാനിരുന്ന  ഗാന്ധി പ്രതിമ ഖാലിസ്ഥാന്‍വാദികള്‍ തകര്‍ത്തു

റോം: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറ്റലിയില്‍ അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ഖാലിസ്ഥാന്‍വാദികള്‍ തകര്‍ത്തു. ജി 7 ഉച്ചകോടിക്കായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. കാനഡയില്‍ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും പ്രതിമയുടെ അടിത്തട്ടില്‍ അക്രമികള്‍ എഴുതിവച്ചിട്ടുണ്ട്.

ഇറ്റലിയില്‍ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സംഭവം. ജൂണ്‍ 13, 15 തീയതികളില്‍ 50ാമത് ജി7 ഉച്ചകോടി ഇറ്റലിയിലെ അപുലിയയില്‍ വെച്ചാണ് നടക്കുന്നത്.

ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയുടെ ക്ഷണപ്രകാരമാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇറ്റലിയില്‍ എത്തുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര അറിയിച്ചു. മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്ത വിഷയത്തില്‍ ഇറ്റാലിയന്‍ അധികൃതരോട് നടപടി സ്വീകരിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടതായും ക്വാത്ര പറഞ്ഞു.

തുടര്‍ച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി മോഡി ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് പോകുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖ നേതാക്കളില്‍ ഉള്‍പ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.