ലോക്‌സഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

ലോക്‌സഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

തൃശൂര്‍: സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടിസ്ഥാന പ്രശ്‌നങ്ങളായ പെന്‍ഷന്‍, സപ്ലൈകോ വിതരണം എന്നി കാര്യങ്ങളില്‍ വീഴ്ച ഉണ്ടായത് സംബന്ധിച്ച് പരിശോധിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സര്‍ക്കാര്‍ തലത്തില്‍ നേതൃമാറ്റം സിപിഐ ആവശ്യപ്പെടുന്നില്ലെന്നും അദേഹം പറഞ്ഞു. തൃശൂരിലെ തോല്‍വി നല്‍കിയത് വലിയ പാഠമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ അടിസ്ഥാനത്തില്‍ ഇടത് നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും യുവാക്കളെ നേതൃരംഗത്തേക്ക് കൊണ്ടുവരണമെന്നും ദിവാകരന്‍ പറഞ്ഞിരുന്നു. സിപിഐയുടെ ജില്ലാ എക്‌സിക്യൂട്ടീവ് യോഗങ്ങളിലും തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഭരണവിരുദ്ധ വികാരം കാരണമായി എന്നായിരുന്നു വിലയിരുത്തല്‍. ഈ മാസം 16 ന് സിപിഎം സംസ്ഥാന സമിതിയും 28 ന് കേന്ദ്രകമ്മിറ്റിയും ചേരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.