ഷാര്‍ജ സി.എസ്.ഐ ഇടവകയില്‍ ആദ്യഫല പെരുന്നാള്‍ ആഘോഷിച്ചു

ഷാര്‍ജ സി.എസ്.ഐ ഇടവകയില്‍ ആദ്യഫല പെരുന്നാള്‍ ആഘോഷിച്ചു

ഷാര്‍ജ: ഷാര്‍ജ സി.എസ്.ഐ ഇടവകയില്‍ ആദ്യഫല പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ നടന്ന വിശുദ്ധ ആരാധനാ മധ്യേ ജനറല്‍ കണ്‍വീനര്‍ എബി ജേക്കബ് താഴികയില്‍ സമര്‍പ്പിച്ച ആദ്യ ഫലങ്ങള്‍ ഇടവക വികാരി റവ സുനില്‍ രാജ് ഫിലിപ്പ് മദ്ബഹായില്‍ സ്വീകരിച്ചു. കേരള ഭക്ഷണത്തിന് പ്രാധാന്യമുള്ള സ്റ്റാളുകള്‍, ഗെയിമുകള്‍, ഹെവന്‍ലി വോയിസ് നയിച്ച ക്രിസ്തീയ ഗാനമേള, കലാഭവന്‍ ബിജുവിന്റെ മിമിക്‌സ് പരേഡ്, സഭാ ജനങ്ങളുടെ കലാപരിപാടികള്‍, ആഷ്‌ലി മേരി ബിജുവിന്റെ നേതൃത്വത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 50-ലധികം പേര്‍ അണിനിരന്ന ഫ്‌ളാഷ് മോബ് തുടങ്ങിയവ പെരുന്നാളിന് പകിട്ടേകി.



പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പും ക്രമീകരിച്ചിരുന്നു. വിവിധ ക്രൈസ്തവ സഭകളില്‍ നിന്നും ഇതര മതങ്ങളില്‍നിന്നുമായി ആയിരത്തിയഞ്ഞൂറിലധികം പേരുടെ പങ്കാളിത്തം കൊണ്ട് ഈ പെരുന്നാള്‍ ശ്രദ്ധേയമായെന്ന് ഇടവക വികാരി റവ. സുനില്‍ രാജ് ഫിലിപ്പ്, പെരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായ എബി ജേക്കബ് താഴികയില്‍, ബിജു തോമസ് ഓവനാലില്‍, പബ്ലിസിറ്റി കണ്‍വീനര്‍മാരായ രഞ്ജി തോമസ് മാത്യു, എബി എബ്രഹാം, വി.എം. ജോണ്‍ എന്നിവര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.