ജയ്പൂര്‍: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ആര്‍എസ്എസ് നേതാവും പ്രത്യയശാസ്ത്ര ഉപദേഷ്ടാവുമായ ഇന്ദ്രേഷ് കുമാര്‍.
ബിജെപിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അഹങ്കാരത്തിന്റെ പ്രതിഫലമാണെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. ജയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുക്കുകയായിരുന്നു അദേഹം.
ശ്രീരാമ ഭക്തിയുള്ളവര്‍ അഹങ്കാരികളായി മാറി. ആ പാര്‍ട്ടിയെ ഏറ്റവും വലിയ പാര്‍ട്ടിയായി പ്രഖ്യാപിച്ചെങ്കിലും ധാര്‍ഷ്ട്യം കാരണം ശ്രീരാമന്‍ 241 ല്‍ നിര്‍ത്തി. ഇന്ത്യ മുന്നണിയെ രാമനെതിരാണെന്ന് മുദ്ര കുത്തി. രാമനില്‍ വിശ്വാസമില്ലാത്തവരെ ഒരുമിച്ച് 234 ല്‍ നിര്‍ത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണെന്നും ഇന്ദ്രേഷ് പറഞ്ഞു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയെയും ബിജെപിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 241 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
കഴിഞ്ഞ തവണ 303 സീറ്റുകളാണ് ബിജെപി നേടിയത്. നേരത്തെ ആര്‍എസ്എസ് മുഖപത്രത്തിലും ബിജെപി്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അമിത ആത്മവിശ്വാസം പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന് കാരണമായെന്നായിരുന്നു ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ കുറ്റപ്പെടുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.