മഴക്കാലം മഴയും കാര്‍മേഘവും മാത്രമല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത് നിങ്ങളുടെ വരും ദിവസങ്ങളെ കളറാക്കുന്നതിനുള്ള ഒരു സമയം കൂടിയാണ്. മണ്‍സൂണ്‍ എപ്പോഴും നിങ്ങളുടെ നിറങ്ങളെ തിളക്കമുള്ളതാക്കുന്നു. എങ്ങനെ നല്ല അടിപൊളി നിറങ്ങളിലൂടെ മഴക്കാലം ആസ്വദിക്കാം എന്ന് നമുക്ക് നോക്കാം.
മഞ്ഞ, ഓറഞ്ച്, പിങ്ക് തുടങ്ങിയ തിളങ്ങുന്ന നിറങ്ങള്‍ മഴക്കാലത്തിന് അനുയോജ്യമാണ്. ഈ നിറങ്ങള്‍ മൂടിക്കെട്ടിയ ആകാശത്തിന്റെ ഇരുളില്‍ നിന്ന് നിങ്ങളെ എപ്പോഴും ഫ്രഷ് ആക്കി നിര്‍ത്തുന്നു. നിങ്ങളെ മാത്രമല്ല നിങ്ങളുടെ വീടിനേയും ചുറ്റുപാടിനേയും എല്ലാം ഫ്രഷ് ആക്കി നിര്‍ത്തുന്നു. എപ്പോഴും ഫ്രഷ് ലുക്കിനായി ആഗ്രഹിക്കുന്നവര്‍ക്കും നല്ലൊരു കിടിലന്‍ സമയമാണ മണ്‍സൂണ്‍. അതിന് വേണ്ടി പ്രത്യേകിച്ച് ഫ്രഷ് ലുക്കിനായി നീലയും പച്ചയും കലര്‍ന്ന ഷേഡുകളും നിങ്ങള്‍ക്ക് പരീക്ഷിക്കാം. ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കുക.
വര്‍ണാഭമായ നിറങ്ങള്‍
റെയിന്‍ കോട്ടുകള്‍, കുടകള്‍, ബൂട്ടുകള്‍ എന്നിവ ഉപയോഗിച്ച് വാര്‍ഡ്രോബിന് തിളക്കമുള്ള നിറങ്ങള്‍ നല്‍കാവുന്നതാണ്. ഒരു മഞ്ഞ റെയിന്‍കോട്ടോ ചുവന്ന കുടയോ പോലും നിങ്ങളുടെ ലുക്കിനെ മാറ്റി മറിക്കും. വര്‍ണ്ണാഭമായ സ്‌കാര്‍ഫുകളോ തൊപ്പികളോ ധരിക്കാവുന്നതാണ്. ഈ ചെറിയ മാറ്റങ്ങള്‍ പോലും നിങ്ങളുടെ ലുക്കിനെ ഫ്രഷ് ആക്കും. അതുകൊണ്ട് തന്നെ ഫാഷന്‍ ലോകത്ത് ഉണ്ടാകുന്ന പല മാറ്റങ്ങള്‍ക്കും പലപ്പോഴും കൂടുതല്‍ തിരഞ്ഞെടുക്കേണ്ടത് വര്‍ണാഭമായ നിറങ്ങള്‍ തന്നെയാണ്.
വീട്ടില്‍ ബ്രൈറ്റ് നിറങ്ങള്‍ ഉപയോഗിക്കുക
വര്‍ണ്ണാഭമായ തലയണകള്‍, പരവതാനികള്‍, കര്‍ട്ടനുകള്‍ എന്നിവ ഉപയോഗിച്ച് വീടിനെ പ്രകാശമാനമാക്കുക. നിങ്ങളുടെ ചുവരുകളില്‍ വര്‍ണ്ണാഭമായ കലാസൃഷ്ടികള്‍ക്ക് രൂപ നല്‍കാവുന്നതാണ്. ഇതെല്ലാം തന്നെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ക്കും കാരണമാകുന്നു. എപ്പോഴും മൂടിക്കെട്ടി ഇരിക്കുന്ന ആകാശം പോലെയല്ലാതെ ജീവിതത്തില്‍ പോസിറ്റീവിറ്റി നിറക്കുന്നതിന് ബ്രൈറ്റ് നിറങ്ങള്‍ സഹായിക്കുന്നു. കൂടാതെ വിവിധ നിറങ്ങളിലുള്ള പാത്രങ്ങളുള്ള ചെടികള്‍ക്കും നല്ല ബ്രൈറ്റ്നസും നല്‍കാന്‍ സാധിക്കും.
ബ്രൈറ്റ് നിറങ്ങള്‍ ഉപയോഗിച്ച് ആക്‌സസറൈസ് ചെയ്യുക
വസ്ത്രത്തിന് അനുയോജ്യം എപ്പോഴും നല്ല കിടിലന്‍ നിറങ്ങളുള്ള ആക്സസറീസ് തന്നെയാണ്. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ തിരഞ്ഞെടുപ്പ് നടത്തുക. വര്‍ണ്ണാഭമായ ആഭരണങ്ങള്‍ ധരിക്കാനോ നല്ല നിറമുള്ള ഹാന്‍ഡ്ബാഗ് കൈവശം വയ്ക്കാനോ ശ്രമിക്കുക. തിളങ്ങുന്ന നിറത്തിലുള്ള ലളിതമായ ബ്രേസ്ലെറ്റോ നെക്ലേസോ പോലും വലിയ മാറ്റം ഉണ്ടാക്കും. വ്യത്യസ്ത നിറങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.
മേക്കപ്പിലെ തിളക്കമുള്ള നിറങ്ങള്‍
മേക്കപ്പിലും തിളക്കമുള്ള നിറങ്ങളും ഉപയോഗിക്കാം. ബോള്‍ഡ് ലിപ്സ്റ്റിക് അല്ലെങ്കില്‍ ഐഷാഡോ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഈ ചെറിയ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും സന്തോഷവും നല്‍കും. അത് സന്തുലിതമായി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം. മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ഇതെല്ലാം പോസിറ്റീവിറ്റി നിറക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിലെ തിളക്കമുള്ള നിറങ്ങള്‍
കളര്‍ഫുള്‍ ആയ ഭക്ഷണങ്ങള്‍ അത് നിങ്ങള്‍ക്ക് അല്‍പം അത്ഭുതം നിറക്കാം. കാരണം ഓറഞ്ച്, സ്ട്രോബെറി, മാമ്പഴം തുടങ്ങിയ പഴങ്ങള്‍ ആരോഗ്യകരം മാത്രമല്ല, നിങ്ങളുടെ പ്ലേറ്റിന് നിറം നല്‍കുകയും ചെയ്യുന്നു. വര്‍ണ്ണാഭമായ സലാഡുകളും സ്മൂത്തികളും മികച്ച ഓപ്ഷനുകളാണ്. ഇതെല്ലാം മണ്‍സൂണ്‍ ഉഷാറാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യവും മികച്ചതാക്കും എന്ന കാര്യം അറിഞ്ഞിരിക്കണം.
ക്രാഫ്റ്റ് വര്‍ക്കുകള്‍
പെയിന്റിംഗ് അല്ലെങ്കില്‍ ക്രാഫ്റ്റിംഗ് പോലുള്ള തിളക്കമുള്ള നിറങ്ങളോട് കൂടി ചുവരുകളില്‍ ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വീട്ടിലേക്ക് വരുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഇത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. കളറിംഗ് പുസ്തകങ്ങള്‍ പോലുംനിങ്ങളുടെ മണ്‍സൂണ്‍ ഉഷാറാക്കുന്നു.
തിളക്കമുള്ള നിറങ്ങളുടെ പ്രയോജനങ്ങള്‍
തിളക്കമുള്ള നിറങ്ങള്‍ക്ക് ധാരാളം ഗുണങ്ങളുണ്ട്. അവര്‍ക്ക് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലനാക്കാനുംസഹായിക്കുന്നു. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും അവ സഹായിക്കും. തിളങ്ങുന്ന നിറങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.