ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. ജൂണ്‍ 19, 20 തിയതികളില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. പണിമുടക്കിന് ഇന്ത്യ സഖ്യവും പിന്തുണ പ്രഖ്യാപിക്കും എന്നാണ് സൂചന.
നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാജ്യത്തെ യുവാക്കളുടെ ഭാവി വച്ചാണ് കേന്ദ്രം കളിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ആദ്യം നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നില്ലെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ പിന്നീട് നിലപാട് തിരുത്തി എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ യുവാക്കള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് ജയറാം രമേശ് എക്സില്‍ കുറിച്ചു. പരീക്ഷാ ക്രമക്കേടിനെപ്പറ്റി സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.