ഇനി ചിഹ്നം ഇത് തന്നെ! ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നമായി അംഗീകരിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

ഇനി ചിഹ്നം ഇത് തന്നെ! ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നമായി അംഗീകരിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ തുടര്‍ച്ചയായി ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നമായി അംഗീകരിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയിലാണ് ചിഹ്നം അംഗീകരിച്ചത്. പാര്‍ട്ടിയുടെ സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ പി.ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും.

കേരള കോണ്‍ഗ്രസുകാരുടെ പോരാട്ടം നടന്ന മണ്ഡലമായിരുന്നു ഇക്കുറി കോട്ടയം. 1977 ന് ശേഷം കേരള കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ വന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണ ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥിയായ ഫ്രാന്‍സിസ് ജോര്‍ജാണ് ഇത്തവണ മണ്ഡലം കീഴടക്കിയത്.
സിറ്റിങ് എംപിയായ തോമസ് ചാഴിക്കാടനേക്കാള്‍ 86,750 വോട്ടുകള്‍ നേടിയാണ് ഫ്രാന്‍സിസ് ജോര്‍ജ് (358,646) മുന്നില്‍ എത്തിയത്. തിരഞ്ഞെടുപ്പില്‍ വൈകി അനുവദിച്ച് കിട്ടിയതെങ്കിലും ജോസഫ് വിഭാഗത്തിന് ഓട്ടോറിക്ഷ ഭാഗ്യ ചിഹ്നമായി മാറുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ ജയത്തോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫ് മുന്നണിയില്‍ കൂടുതല്‍ ശക്തരായി മാറിയിരിക്കുകയാണ്. 271,896 വോട്ടുകള്‍ നേടിയാണ് ചാഴിക്കാടന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 1,61,897 വോട്ടുകള്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി നേടിയതും ചാഴിക്കാടന് തിരിച്ചടിയായി മാറുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.