രാജ്യത്തുടനീളം ജിയോയുടെ സേവനങ്ങള്‍ തടസപ്പെട്ടു; വ്യാപക പരാതി

രാജ്യത്തുടനീളം ജിയോയുടെ സേവനങ്ങള്‍ തടസപ്പെട്ടു; വ്യാപക പരാതി

മുംബൈ: രാജ്യത്തെ പ്രമുഖ ഇന്റര്‍നെറ്റ് ദാതാക്കളായ ജിയോയുടെ സേവനങ്ങളില്‍ വ്യാപകമായി തടസം നേരിട്ടതായി പരാതി. കേരളത്തിലും പലര്‍ക്കും ജിയോ കണക്ഷന്‍ ലഭ്യമായില്ല.

ഡൗണ്‍ ഡിറ്റക്ടര്‍ മാപ്പ് അനുസരിച്ച് രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ ഉപയോക്താക്കള്‍ സേവനത്തില്‍ തടസം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ഗൂഗിള്‍ പോലുള്ള സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് നിരവധിയാളുകള്‍ എക്സില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

ജിയോ ഫൈബര്‍ കണക്ഷന്‍ ഉപയോഗിക്കുന്ന 58 ശതമാനം ഉപയോക്താക്കള്‍ക്കും സേവനം ലഭിക്കുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് ജിയോ സേവനങ്ങളില്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്.

നാലര മണിക്കൂറിലേറെയായി പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. കേരളത്തിലും പലര്‍ക്കും ജിയോ കണക്ഷന്‍ കിട്ടുന്നില്ല. ആയിരക്കണക്കിന് പേരാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.

വര്‍ക്ക് ഫ്രം ഹോം അടക്കമുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ശരിക്കും പെട്ടത്. സംഭവത്തില്‍ ജിയോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.