അഗ്നിയിൽ പൊലിഞ്ഞ 49 ജീവനുകൾക്ക് എസ് എം സി എ കുവൈറ്റിൻ്റെ കണ്ണീർ പ്രണാമം

അഗ്നിയിൽ പൊലിഞ്ഞ 49 ജീവനുകൾക്ക് എസ് എം സി എ കുവൈറ്റിൻ്റെ കണ്ണീർ പ്രണാമം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മംഗഫ് ക്യാമ്പിൽ ഉണ്ടായ അഗ്നിബാധയിൽ 49 തൊഴിലാളികൾക്ക് ജീവഹാനി സംഭവിച്ചതിൽ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു. എസ് എം സി എ പ്രസിഡന്റ് ഡെന്നി കാഞ്ഞൂപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൾച്ചറൽ കൺവീനർ ടോമി സിറിയക് പ്രാർത്ഥനയും ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ സ്വാഗതവു, പ്രസിഡന്റ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടപ്പിലാക്കിയ കുവൈറ്റ് സർക്കാരിനും, ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരോടും പ്രത്യേകം നന്ദി അർപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിക്കുവാൻ കുവൈറ്റിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയെ യോഗം പ്രത്യേകം അനുമോദിച്ചു.

കുവൈറ്റ് അഗ്നിശമന യിലെ അംഗങ്ങൾ, പോലീസ് അധികാരികൾ, ആരോഗ്യ മേഖലയിലെ പ്രവർത്തകർക്കും പ്രത്യേകം നന്ദി അർപ്പിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കുവൈത്ത് അധികാരികൾക്ക് വേണ്ട സഹായങ്ങൾ നൽകിയതിനു കുവൈറ്റ് ജനറൽ ഡിപ്പാർട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് വിഭാഗത്തിന്റെ പ്രത്യേകം പുരസ്കാരം നേടിയ എസ് എം സി എ അംഗം ജിൻസ് തോമസിനെ പ്രത്യേകം അനുമോദിച്ചു.

എസ് എം സി എ യുടെ ഏരിയ കൺവീനർമാരായ ജോബ് ആന്റണി (സാൽമിയ), ജോബി വർഗീസ് (ഫഹാഹീൽ), ഫ്രാൻസിസ് പോൾ (സിറ്റി ഫർവാനിയ), ബിനോയ് ജോസഫ് (അബ്ബാസിയ) കൾച്ചറൽ കൺവീനർ, വൈസ് പ്രസിഡണ്ട് ബിജു എണ്ണംപറയിൽ എസ് എം സി എ മുൻകാല ഭാരവാഹികളായ അനിൽ തയ്യിൽ, റിജോയ് കേളംപറമ്പിൽ , സുനിൽ റാപ്പുഴ, മോൻസ് കല്ലുകുളം, ഷാജിമോൻ ഏരെത്തറ, ബോബി തോമസ് എന്നിവർ അനുശോചനമർപ്പിച്ച് സംസാരിച്ചു. എസ് എം സി എ യുടെ നാലു ഏരിയായിൽ നിന്നുള്ള ഭാരവാഹികളും നിരവധി പ്രവർത്തകരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.