ഫ്രാൻസിൽ ഈ വർഷം കത്തോലിക്ക സഭയ്ക്ക് ലഭിക്കുന്നത് 105 വൈദികരെ

ഫ്രാൻസിൽ ഈ വർഷം കത്തോലിക്ക സഭയ്ക്ക്  ലഭിക്കുന്നത് 105 വൈദികരെ

പാരിസ്: ലോകത്തിന്റെ പല ഭാഗങ്ങളിലും വൈദികരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ദൈവവിളിയുടെ പുതിയ വിളനിലമായി മാറുകയാണ് ഫ്രാൻസ്. ഈ വർഷം പുതിയതായി 105 വൈദികർ അഭിഷേകം ചെയ്യപ്പെടുമെന്ന് എപ്പിസ്കോപ്പൽ കോൺഫറൻസ് റിപ്പോർട്ട് .

ഫ്രാൻസിലെ തിരുപ്പട്ട ശുശ്രൂഷകൾ ജൂൺ മാസത്തിൽ വി. പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിന് മുൻപുള്ള ഞായറാഴ്ചയായിരിക്കും നടക്കുക. പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന വൈദികരിൽ 73 പേർ വിവിധ രൂപതകൾക്കായി ഉള്ളവരാണ്. രണ്ട് പേർ സൊസൈറ്റീസ് ഓഫ് അപ്പസ്തോലിക ലൈഫിൽ നിന്നുള്ളവരാണ്. 16 പേർ വിവിധ സന്യാസ സമൂഹങ്ങളിലേക്കും ഉള്ളവരാണ്.

കഴിഞ്ഞ വർഷം 88 വൈദികരായിരുന്നു അഭിഷേകം ചെയ്യപ്പെട്ടത്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പൗരോഹിത്യം സ്വീകരിക്കുന്ന വൈദികരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതായും 17 പേർ കൂടുതലാണെന്നും ഫ്രാൻസ് എപ്പിസ്‌കോപ്പൽ കോൺഫറൻസ് വെളിപ്പെടുത്തി.

പുതിയ പഠനങ്ങളിൽ എല്ലാ വർഷവും കൂടുതൽ യുവാക്കൾ മാമ്മോദീസ സ്വീകരിക്കുകയും വിശുദ്ധ കുർബാ സ്വീകരണം ഉൾപ്പെടെയുള്ള കൂദാശകൾ സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന് വെളിപ്പെടുത്തുന്നു. അതിനാൽ പുതിയതായി ശുശ്രൂഷകളിലേയ്ക്ക് ഇറങ്ങി തിരിക്കുന്ന വൈദികർ യുവജനങ്ങളെ ഈ കാലഘട്ടത്തിന്റെ മക്കളായി കണ്ട് അവരെ ശുശ്രൂഷിക്കണം എന്ന് എപ്പിസ്കോപ്പൽ കോൺഫറൻസ് ഓർമിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.