എന്‍.എഫ്.ആര്‍ കൊച്ചി ഫെസ്റ്റിവല്‍: ഗ്ലോബല്‍ അക്കാഡമി അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു

എന്‍.എഫ്.ആര്‍ കൊച്ചി ഫെസ്റ്റിവല്‍: ഗ്ലോബല്‍ അക്കാഡമി അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു

കൊച്ചി: എന്‍.എഫ്.ആര്‍ കൊച്ചി ഫെസ്റ്റിവലിന്റെ ഗ്ലോബല്‍ അക്കാഡമി അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. 2024 ജൂണ്‍ 22 ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സിബി മലയില്‍ വീഡിയോ സന്ദേശത്തിലൂടെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തി. എന്‍എഫ്ആര്‍ കൊച്ചി ഫെസ്റ്റിവല്‍ യുവതലമുറയ്ക്കും സിനിമകള്‍ സ്വപ്നം കാണുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും പിന്തുടരുന്നവര്‍ക്കും ഒരു മികച്ച അവസരമായിരിക്കുമെന്ന് സിബി മലയില്‍ പറഞ്ഞു.

ആഗോളതലത്തില്‍ സര്‍ഗാത്മക പ്രതിഭകളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്. ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ആനിമേഷന്‍ ഫിലിമുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

ഈ മത്സരത്തിന്റെ തിരഞ്ഞെടുക്കല്‍ പ്രക്രിയ ഓസ്‌കാര്‍ പിന്തുടരുന്ന രീതിയും നടപടിക്രമങ്ങളും അനുസരിച്ചാണ്. തിനാല്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരും ഈ ഗ്ലോബല്‍ നടപടിക്രമങ്ങളാണ് പിന്തുടരുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. ജെയിന്‍ ജോസഫ് അരിയിച്ചു.

നിയോ (NEO) ഫിലിം സ്‌കൂള്‍ സംഘടിപ്പിക്കുന്ന എന്‍.എഫ്.ആര്‍ കൊച്ചി ഫെസ്റ്റിവല്‍ നാല് മാസം നീണ്ടുനില്‍ക്കുന്ന ഏഴ് സ്ട്രീമുകള്‍ ഉള്‍ക്കൊള്ളുന്ന പരിപാടിയാണ്. കലാ സാംസ്‌കാരിക പരിപാടികളാല്‍ നിറഞ്ഞ താജ് വിവാന്തയില്‍ മൂന്ന് ദിവസത്തെ സമ്മിറ്റിലൂടെയാണ് ഫെസ്റ്റവല്‍ അവസാനിക്കുക.

ചലച്ചിത്ര സംവിധായകനും ഫെസ്റ്റിവല്‍ എക്സിക്യൂട്ടീവും സംവിധായകനുമായ ലിയോ തദേവൂസ് ചലച്ചിത്ര മേളയെ സിനിമാ വ്യവസായത്തിന്റെ നാഴികക്കല്ലായി മാറ്റാനുള്ള പ്രതിബദ്ധത ആണെന്ന് അഭിപ്രായപ്പെട്ടു.

ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്് nfrkochifestival.com/register എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.