വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ കുമ്പസാരക്കാരനും സ്പാനിഷ് പുരോഹിതനുമായ മാനുവൽ ബ്ലാങ്കോ റോഡ്രിഗസ് അന്തരിച്ചു. എൺപത്തഞ്ച് വയസായിരുന്നു.
പൊതു നിർവ്വചകൻ, പ്രൊവിൻഷ്യൽ മിനിസ്റ്റർ, ഓർഡറിന്റെ വിവിധ സ്ഥാപനങ്ങളിലെ സന്ദർശകൻ, വൈസ് - റെക്ടർ, ഡീൻ, ഫിലോസഫി പ്രൊഫസർ, ഫ്രാൻസിസ് മാർപാപ്പയുടെ കുമ്പസാരക്കാരൻ എന്നീ നിലകളിൽ സേവനം ചെയ്ത വ്യക്തിയായിരുന്നു ഫാ. മാനുവൽ ബ്ലാങ്കോ റോഡ്രിഗസ്. മൃതസംസ്‌കാര ചടങ്ങുകൾ ജൂൺ 24ന് തിങ്കളാഴ്ച രാവിലെ പത്തിന് (പ്രാദേശിക സമയം) റോമിലെ സാൻ്റി ക്വാറൻ്റ മാർട്ടീരി ഇ സാൻ പാസ്‌ക്വേൽ ബയ്‌ലോൺ പള്ളിയിൽ നടക്കും.
2015 സെപ്റ്റംബറിലാണ് താന്‍ കുമ്പസാരിക്കുന്നത് ഫാ. മാനുവൽ ബ്ലാങ്കോയോട് ആണെന്ന് ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തിയത്. ഓരോ പതിനഞ്ച് ദിവസം കൂടുതോറും കുമ്പസാരിക്കാറുണ്ടെന്നും അനുരജ്ഞന കൂദാശ ഫ്രാൻസിസ്കൻ വൈദികനായ ഫാ. ബ്ലാങ്കോയോടാണെന്നും അന്ന് റേഡിയോ റെനസ്സെൻകയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാപ്പ പറഞ്ഞിരിന്നു. തൻ്റെ പാപങ്ങളെ ഭയന്ന് അവനെ തിരികെ കൊണ്ടുപോകാൻ എനിക്ക് ഒരിക്കലും ആംബുലൻസിനെ വിളിക്കേണ്ടി വന്നിട്ടില്ലായെന്നും അന്ന് മാർപാപ്പ നര്‍മ്മം കലര്‍ത്തി പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.