മുസ്ലീം ഭൂരിപക്ഷ രാജ്യമായ തജാക്കിസ്ഥാൻ ഹിജാബ് ഔദ്യോഗികമായി നിരോധിച്ചു; നിയമം ലംഘിച്ചാൽ കർശന നടപടി

മുസ്ലീം ഭൂരിപക്ഷ രാജ്യമായ തജാക്കിസ്ഥാൻ ഹിജാബ് ഔദ്യോഗികമായി നിരോധിച്ചു; നിയമം ലംഘിച്ചാൽ കർശന നടപടി

ദുഷാൻബെ: ഹിജാബുൾപ്പെടെയുള്ള ഇസ്ലാമിക വസ്ത്രങ്ങൾ നിരോധിച്ച് തജാക്കിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുന്നതിനായി പാർലമെന്റ് അനുമതി നൽകിയതോടെയാണ് ഔദ്യോഗികമായി വിലക്ക് പ്രാബല്യത്തിൽ വന്നത്. റംസാൻ, ബക്രീദ് തുടങ്ങിയ ദിനങ്ങളിൽ കുട്ടികൾ അനുഷ്ഠിക്കുന്ന ഈദ്ഗർദാക് എന്ന അനുഷ്ഠാനവും വിലക്കി.

കഴിഞ്ഞ ദിവസമാണ് തജാക്കിസ്ഥാന്റെ ഉപരിസഭയായ മജ്‌ല്‌സി മില്ലി നിയമം പാസാക്കിയത്. ജൂൺ എട്ടിന് ഇസ്ലാമിക വസ്ത്രധാര രീതിയും ഈദ്ഗർദാകും വിലക്കുന്നതിനായി കൊണ്ടുവന്ന നിയമത്തിന് അധോസഭയായ മജിലിസി നമോയാന്ദഗോൺ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപരിസഭയിൽ നിയമം അവതരിപ്പിച്ചത്.

ബക്രീദിനും റംസാനും കുട്ടികൾ വീടുകൾ തോറി കയറി ഇറങ്ങി ആളുകൾക്ക് ആശംസ നേരുന്ന അനുഷ്ഠാനം ആണ് ഈദ്ഗർദാക്. ഇത്തരത്തിലുള്ള ഇസ്ലാമിക രീതികൾ കുട്ടികൾ പിന്തുടർന്നാൽ അത് സാധാരണ ജീവിതത്തെ ബാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.

ഇതേ തുടർന്നാണ് ഈ സമ്പ്രദായവും നിർത്തലാക്കാൻ തീരുമാനിച്ചത്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പാക്കുകയും ഇതിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്. പുതിയ നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. നിയമം ലംഘിക്കുന്നവരിൽ നിന്നും 7,920 സോമോണിസ് മുതൽ 39,500 സോമോണിസ് വരെ പിഴ ഈടാക്കും. മതത്തിന്റെ രീതി പിന്തുടരാൻ ആളുകളെ നിർബന്ധിക്കരുതെന്ന് മതപണ്ഡിതന്മാർക്കും കർശന നിർദ്ദേശമുണ്ട്. ഇത് ലംഘിച്ചാൽ 54,000 മുതൽ 57,600 സോമോണിസ് വരെ പിഴയായി ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

98 ശതമാനം മുസ്ലീങ്ങൾ വസിക്കുന്ന രാജ്യമാണ് തജാക്കിസ്ഥാൻ. ഇവിടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി തന്നെ ഹിജാബിന് അനൗദ്യോഗിക വിലക്കുണ്ട്. 2007 ൽ വിദ്യാർത്ഥിനികൾ സ്‌കൂളുകളിലേക്ക് മതവസ്ത്രം ധരിച്ചെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് പിന്നീട് പൊതുസ്ഥലങ്ങളിൽ മതവസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ടാകുന്ന അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു.

വിദ്യാലയങ്ങൾക്ക് പിന്നാലെ സ്ഥാപനങ്ങളിലും ഹിജാബ് ധരിക്കുന്നതിന് വിലക്കായി. പിന്നീട് പ്രാദേശിക ഭരണകൂടങ്ങൾ ഹിജാബിന്റെ നിരോധനം നടപ്പിലാക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയായിരുന്നു. ഇതോടെയാണ് പൊതുസ്ഥലങ്ങളിൽ നിന്നും ഹിജാബ് അപ്രത്യക്ഷമാകാൻ ആരംഭിച്ചത്. അതേസമയം മതമൗലികവാദികളിൽ നിന്നും ശക്തമായ എതിർപ്പും ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.