കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി. തലശേരി മാഹി ബൈപ്പാസിന്റെ സര്‍വീസ് റോഡരികില്‍ കാടുമൂടി കിടന്ന സ്ഥലത്താണ് ബോംബ് കണ്ടെത്തിയത്. ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്  പൊലീസിനെ വിവരം അറിയിച്ചു.
ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച മുന്‍പ് സിപിഎം-ബിജെപി സംഘര്‍ഷം നടന്നിരുന്നു. അന്ന് വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടാവുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ജില്ലയില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തുന്നത്. 
ഇന്നലെ കണ്ണൂര്‍ കൂത്തുപറമ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകളാണ് കണ്ടെടുത്തത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ഇവ. എരഞ്ഞോളി സംഭവത്തിന് ശേഷം ജില്ലയില്‍ വ്യാപകമായി പൊലീസ് പരിശോധന നടത്തി വരികയാണ്. അതിനിടെയാണ് കൂത്തുപറമ്പിന് പിന്നാലെ ന്യൂമാഹിയില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.
നേരത്തെ ഉച്ചയ്ക്ക് കണ്ണൂര്‍ പാനൂരില്‍ നടുറോഡില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. ഏറുപടക്കമാണെന്നാണ് പൊലീസ് പറയുന്നത്. ആരാണ് ഇത് എറിഞ്ഞതെന്ന് വ്യക്തമല്ല. ഇക്കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.