വെല്ലുവിളി ഉയര്‍ത്തി സൂപ്പര്‍ബഗുകള്‍; അതിജീവനം കോവിഡ് മഹാമാരിയെക്കാള്‍ ബുദ്ധിമുട്ടേറിയത്

വെല്ലുവിളി ഉയര്‍ത്തി സൂപ്പര്‍ബഗുകള്‍; അതിജീവനം കോവിഡ് മഹാമാരിയെക്കാള്‍ ബുദ്ധിമുട്ടേറിയത്

ന്യൂഡല്‍ഹി: കോവിഡിനെക്കാള്‍ വലിയ വെല്ലുവിളിയായി മരുന്നുകളെ ചെറുക്കാന്‍ കഴിയുന്ന സൂപ്പര്‍ബഗുകളെപ്പറ്റി മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍.

അവിചാരിതമായി വന്ന കോവിഡ്-19 മഹാമാരിയെ അതിജീവിക്കാനും അതിനെതിരെ വാക്സിന്‍ കണ്ടെത്താനും ലോകത്തിന് സാധിച്ചെങ്കില്‍ ഈ സൂപ്പര്‍ബഗുകള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല എന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.

ആന്റിബയോട്ടിക്കുകള്‍ക്കുകളേയും മറ്റ് ആന്റി മൈക്രോബിയല്‍ മരുന്നുകളേയും പ്രതിരേധിക്കുന്ന ഈ സൂപ്പര്‍ബഗുകള്‍ ഭയാനകമായ തോതില്‍ പെരുകുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മനുഷ്യരിലും കാര്‍ഷിക രംഗത്തും മൃഗങ്ങളിലുമുള്ള ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ ഇതിന്റെ പിന്നിലുണ്ടെന്ന് ഉജാല സിഗ്‌നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. ഷുചിന്‍ ബജാജ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോവിഡ്-19 ബാധിച്ച പലര്‍ക്കും തീവ്രപരിചരണം ആവശ്യമായി വന്നു. അതോടൊപ്പം കോവിഡ് ഇതര പ്രശ്നങ്ങള്‍ക്ക് മരുന്നുകളിലൂടെ ചികിത്സ ലഭ്യമാക്കാനും സാധിച്ചിരുന്നു. എന്നാല്‍ മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന അണുബാധകള്‍ സാധാരണ ശസ്ത്രക്രിയകളും അര്‍ബുദ ചികിത്സകളും ഗുരുതര രോഗങ്ങള്‍ക്കുള്ള പരിചരണവും സങ്കീര്‍ണമാക്കുകയും ചെറിയ അണുബാധകള്‍ മാരകമാക്കുകയും മുഴുവന്‍ ആരോഗ്യ സംവിധാനത്തെയും തകര്‍ക്കുകയും ചെയ്യും.

ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് പാറ്റേണുകള്‍ നിരീക്ഷിക്കുന്നതിനും പ്രതികരിക്കുന്നതിനും ആഗോള നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആന്റിബയോട്ടിക്കുകള്‍ ഉത്തവാദിത്തത്തോടെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമുണ്ട്.

മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ബഗുകളുടെ വര്‍ധനവ് ഉടനടി ശ്രദ്ധ പതിയേണ്ട ആഗോള പ്രതിസന്ധിയാണെന്ന് ഡോ.ഷുചിന്‍ ബജാജ് വ്യക്തമാക്കി. കോവിഡ്-19 മഹാമാരി നമ്മുടെ ആഗോള ആരോഗ്യ സംവിധാനങ്ങളുടെ ദുര്‍ബലതയെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മപ്പെടുത്തല്‍ നല്‍കിയെങ്കിലും സൂപ്പര്‍ബഗുകള്‍ ഉയര്‍ത്തുന്ന ഭീഷണി കൂടുതല്‍ ഗുരുതരവും നീണ്ടകാലം നിലനില്‍ക്കുന്നതുമാണ്.

ഈ ഭീഷണി ലഘൂകരിക്കുന്നതിനും ഭാവി തലമുറയെ സംരക്ഷിക്കുന്നതിനും ശാസ്ത്രീയ നവീകരണം, നയപരമായ ഇടപെടല്‍, പൊതു ഇടപെടല്‍ എന്നിവ സംയോജിപ്പിച്ച് ബഹുമുഖ സമീപനം സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡോ. ഷുചിന്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.