'സിപിഎം പാര്‍ട്ടി നേതൃത്വത്തിന് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം'; തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന വെളിപ്പെടുത്തലുമായി മനു തോമസ്

'സിപിഎം പാര്‍ട്ടി നേതൃത്വത്തിന് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം'; തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന വെളിപ്പെടുത്തലുമായി മനു തോമസ്

കണ്ണൂര്‍: ക്വട്ടേഷന്‍ സംഘങ്ങളുമായി സിപിഎം പാര്‍ട്ടി നേതൃത്വത്തിന് അവിശുദ്ധ ബന്ധമുണ്ടെന്ന് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് മനു തോമസ്. പാര്‍ട്ടിയെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പരാതിപ്പെട്ടപ്പോള്‍ തിരുത്താന്‍ തയ്യാറാവാത്തതിനാലാണ് ഡിവൈഎഫ്ഐയില്‍ നിന്നിറങ്ങാന്‍ കാരണമെന്നും മനു തോമസ് പറഞ്ഞു. അംഗത്വം പുതുക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ മനുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി തള്ളി പറഞ്ഞിരുന്നുവെങ്കിലും ഇപ്പോഴും ബന്ധങ്ങള്‍ തുടരുന്നുണ്ടെന്നും മനു പറയുന്നു. ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം വിടണമെന്ന് പറഞ്ഞിട്ടും പാര്‍ട്ടി അത് തിരുത്താന്‍ തയ്യാറായില്ല. ഇതിനാലാണ് അംഗത്വം പുതുക്കാതിരുന്നതെന്നും മനു വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഡിവൈഎഫ്ഐ നേതാവും യുവജന കമ്മീഷന്‍ ചെയര്‍മാനുമായ എം. ഷാജിറിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് മനു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പിന്നീട് അന്വേഷണങ്ങളൊന്നും നടന്നില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ മനു പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.