ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ വീണ്ടും ഇളവ്; തീരുമാനം സിഐടിയു പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ വീണ്ടും ഇളവ്; തീരുമാനം സിഐടിയു പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ വീണ്ടും മാറ്റം വരുത്തി ഗതാഗത വകുപ്പ്. 3000 അപേക്ഷകളില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകള്‍ അധികമായി നടത്തും.

ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ ഗ്രൗണ്ടില്‍ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളുടെ കാലപരിധി 18 ല്‍ നിന്ന് 22 വര്‍ഷമായി ഉയര്‍ത്തി. സിഐടിയു പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ മാറ്റം വരുന്നതോടെ 15 ദിവസമായി ഡ്രൈവിങ് സ്‌കൂള്‍ സിഐടിയു യൂണിയന്‍ നടത്തുന്ന സമരം പിന്‍വലിച്ചേക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.