എഴുപത് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കും: രാഷ്ട്രപതി

എഴുപത് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കും: രാഷ്ട്രപതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ എഴുപത് വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

രാജ്യത്തുടനീളം 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. ആയുഷ്മാന്‍ ഭാരത്-പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ സൗജന്യ ആരോഗ്യ സേവനങ്ങള്‍ രാജ്യത്തെ 55 കോടിയോളം ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്നും മുര്‍മു വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ പൊതുജന നിക്ഷേപ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്-പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ സേവനത്തിന്റെ ഗുണഫലം 12 കോടിയോളം കുടുംബങ്ങള്‍ക്ക് ലഭിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.