സൗദിയും കുവൈറ്റും അതിര്‍ത്തി അടച്ചതോടെ നിരവധി മലയാളികള്‍ യുഎഇയില്‍ കുടുങ്ങി

സൗദിയും കുവൈറ്റും അതിര്‍ത്തി അടച്ചതോടെ  നിരവധി മലയാളികള്‍ യുഎഇയില്‍ കുടുങ്ങി

ദുബായ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയും കുവൈറ്റും വ്യാമ ഗതാഗതം അടക്കമുള്ള ഗതാഗത മാര്‍ഗങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് മലയാളികളടക്കം നിരവധി പേര്‍ ദുബായിലും ഷാര്‍ജയിലും കുടുങ്ങി.

ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്കും സൗദി അറേബ്യയിലേക്കും വിമാന സര്‍വ്വീസ് ഇല്ലാത്തതിനെ തുടര്‍ന്ന് യുഎഇ വഴിയായിരുന്നു യാത്ര ചെയ്തിരുന്നത്. ഇന്ത്യയില്‍ നിന്നും ഈ രാജ്യങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ 16 ദിവസം യുഎഇയില്‍ കഴിച്ച് കൂട്ടി കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണങ്കില്‍ മാത്രമാണ് ഈ രാജ്യങ്ങളിലേക്ക് പോകാന്‍ അനുമതി ഉള്ളത്.

ഇതിനായി നാട്ടിലെ ട്രാവല്‍ ഏജന്‍സികള്‍ ഒരു ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. കോവിഡ് ഭീഷണിയില്‍ തൊഴിലില്ലാതെ ഏറെ നാള്‍ കഴിച്ച് കൂട്ടിയ ശേഷം കടം വാങ്ങിയും വീട് പണയം വെച്ചുമാണ് പലരും യാത്രക്കാവശ്യമായ പണം നല്‍കിയത്. ഇതിനിടയില്‍ കോവിഡ് പോസിറ്റീവ് ആണങ്കില്‍ വീണ്ടും ക്വാറന്റൈന്‍നില്‍ ഇരിക്കേണ്ടി വരികയും കൂടുതല്‍ തുക നല്‍കുകയും ചെയ്യണം.

യുഎഇയിലെ സന്നദ്ധ സംഘടനകളാകട്ടെ ഇത്രയും പേരെ സഹായിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സന്ദര്‍ശക വിസ ആയത് കൊണ്ട് കോണ്‍സുലേറ്റില്‍ നിന്നും സഹായം ലഭിക്കുമെന്നുള്ള പ്രതീക്ഷയും ഈ യാത്രക്കാര്‍ക്കില്ല. അതിര്‍ത്തി എപ്പോള്‍ തുറക്കുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയില്‍ എന്ത് ചെയ്യണമെന്നുള്ള അവസ്ഥയിലാണ് ഈ യാത്രക്കാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.