"പ്രശ്‌നത്തില്‍ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കായി ഒത്തു കൂടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്".
ന്യൂഡല്‍ഹി: രണ്ടു മാസം പിന്നിട്ട ഇന്ത്യയിലെ കര്‍ഷക സമരം ലോക രാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നതിനിടെ ശക്തമായ പ്രതികരണവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന. കര്‍ഷകരുടെ പ്രതിഷേധം നിസാരമായി കാണാതെ എത്രയും വേഗം പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് സംഘടന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ സര്‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണം. പ്രശ്‌നത്തില്‍ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കായി ഒത്തു കൂടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപ്പെടണമെന്നും സംഘടന പറഞ്ഞു.അറസ്റ്റിലായ കര്‍ഷകരെ ഡല്‍ഹി പൊലീസ് ജയിലില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പരക്കേ പ്രതിഷേധം ഉയരുന്നുണ്ട്.
കര്‍ഷക സമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ കൈവന്നതോടെ പ്രതികരണവുമായി ലോക പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യൂംബര്‍ഗ് അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. അതിനിടെ സമരം ശക്തമായി തുടരാനാണ് കര്‍ഷകരുടെ തൂരുമാനം. കര്‍ഷക സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുകയാണ്.
ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ ദേശീയ-സംസ്ഥാന പാതകള്‍ മാത്രം ഉപരോധിക്കുക, ആംബുലന്‍സുകള്‍, അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങള്‍, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവ ഒഴിവാക്കുക, പോലീസുകാരോടോ സര്‍ക്കാര്‍ പ്രതിനിധികളോടോ പൊതുജനങ്ങളോടോ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക എന്നിങ്ങനെ സമരക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
മൂന്നു മണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ സൈറണ്‍ മുഴക്കി സമരം സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.