നൈജീരിയയിൽ വീണ്ടും ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം; ആറ് വയസുകാരി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

നൈജീരിയയിൽ വീണ്ടും ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം; ആറ് വയസുകാരി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

അബൂജ: നൈജീരിയയിലെ കഡുന സംസ്ഥാനത്തെ കൗറു എൽ. ജി. എയിലെ ചവായ് ചീഫ്ഡമിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ആറ് വയസുകാരി ഉൾപ്പെടെ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഇവിടുത്തെ ക്രിസ്ത്യൻ സമൂഹത്തിലേക്ക് ഇസ്ലാമിക തീവ്രവാദികൾ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു.

അക്രമികൾ തങ്ങളെ ഭയപ്പെടുത്തുകയും എല്ലാവരെയും ഇല്ലാതാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയുയർത്തുകയുമാണെന്ന് യുവ നേതാവ് പറഞ്ഞു. ക്രിസ്ത്യാനികൾക്ക് ആധിപത്യമുള്ള കഡുന സംസ്ഥാനത്തിലെ തെക്കൻ കഡുനയിലെ ജനങ്ങൾ സമീപ വർഷങ്ങളിൽ ഇസ്ലാമിക തീവ്രവാദികളിൽ നിന്ന് നിരവധി ആക്രമണങ്ങളും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും അനുഭവിച്ചിട്ടുണ്ട്.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് നൈജീരിയ. നൈജീരിയൻ ജനസംഖ്യയുടെ പകുതിയോളം 111 ദശലക്ഷത്തിലധികം ആളുകൾ ക്രിസ്ത്യാനികളാണ്. നൈജീരിയൻ സർക്കാരിൽ മുസ്ലീങ്ങളാണ് ആധിപത്യം പുലർത്തുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളും ശരിയത്ത് നിയമത്തിന് കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തലുണ്ടായിരിന്നു. നൈജീരിയയിലെ ക്രൈസ്തവര്‍ സമാനതകളില്ലാത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) എന്ന അന്താരാഷ്ട്ര ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, നൈജീരിയയില്‍ 2021 ജനുവരിക്കും 2022 ജൂണിനുമിടയില്‍ 7,600 ക്രൈസ്തവര്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.