കല്ലോടി: ലഹരി വസ്തുക്കളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിനെതിരെ വിദ്യാർഥികളെയും രക്ഷിതാക്കളെയും സമൂഹത്തെയും ബോധവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂൾ മനുഷ്യച്ചങ്ങല തീർത്ത് ദൃഢപ്രതിജ്ഞയെടുത്തു.
എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ ഫാ.സജി കോട്ടായിൽ, വാർഡ് മെമ്പർ ജംഷീറ ശിഹാബ്, ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത്, പി.ടി.എ പ്രസിഡണ്ട് സിബിആശാരിയോട്ട്, എം.ടി.എ പ്രസിഡണ്ട് ഷൈന്റി ടി.എം എന്നിവർ നേതൃത്വം നൽകി.
വിദ്യാലയ മുറ്റത്ത് വൃത്താകാരത്തിൽ ഒത്തുകൂടിയ നൂറുകണക്കിനു വരുന്ന രക്ഷിതാക്കളും അധ്യാപകരും അഭ്യുദയകാംക്ഷികളും തങ്ങൾ ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും കുട്ടികളെ ലഹരി വലയിൽ പെടാതെ കാത്തുരക്ഷിക്കുമെന്നും ലഹരിക്കെതിരെ നിരന്തരം പോരാടുമെന്നും പ്രതിജ്ഞയെടുത്തത് ലഹരി വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിൽ തന്നെ വേറിട്ടൊരനുഭവമായി.
വിദ്യാലയം നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ "കാവൽ 24" ന്റെ ഭാഗമായിട്ടായിരുന്നു ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയും പ്രതിജ്ഞയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.