പ്രധാനമന്ത്രി നരേന്ദ്ര മോഡി മോസ്കോയിൽ; ​ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് റഷ്യൻ സൈന്യം

പ്രധാനമന്ത്രി നരേന്ദ്ര മോഡി മോസ്കോയിൽ; ​ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് റഷ്യൻ സൈന്യം

മോസ്കോ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യയിലെത്തി. മോസ്കോയിലെ വ്‌നുക്കോവോ-II അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മോഡിയെ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് സ്വീകരിച്ചു. റഷ്യൻ പ്രസിഡന്റെ വ്ലാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തിയത്. റഷ്യ - ഉകെയ്ൻ യുദ്ധം ഉടലെടുത്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.

വ്ലാഡിമിർ പുടിനുമായി ഉഭകക്ഷി ചർച്ചകൾ നടക്കുമെന്നാണ് വിവരം. രാവിലെ 10.30-നാണ് മോഡി ഡൽഹിയിൽ നിന്ന് റഷ്യയിലേക്ക് തിരിച്ചത്. 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പുടിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.

പ്രതിരോധം, നിക്ഷേപം, ഊർജ സഹകരണം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്യും. ലോക രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ഇരുവരുടെയും അഭിപ്രായങ്ങൾ പങ്കുവയ്‌ക്കുമെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.