ചങ്ങനാശേരി: പ്രായമാര്‍ക്ക് ആശ്വാസമായി കുന്നന്താനം സീയോന്‍ ധ്യാന കേന്ദ്രം. അറുപത് വയസിന് മുകളില്‍ പ്രായമായവര്‍ക്ക് വേണ്ടി ഇവിടെ തമസിച്ച് നടത്തുന്ന നാല് ദിവസത്തെ ഗ്രേസ്ഫുള്‍ ധ്യാനം അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുകയാണ്. വിവിധ രൂപതകളില്‍ നിന്നും 60 മുതല്‍ 99 വയസുവരെ ഉള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

വൈദികരും ഡോക്ടേഴ്‌സും അല്‍മായരുമാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. ഒന്നിടവിട്ട മാസങ്ങളിലായി ധ്യാനം നടക്കുന്നുണ്ട്. ഇനി ധ്യാനം നടക്കുന്നത് ജൂലൈ 21 മുതല്‍ 24 വരെയും സെപ്റ്റംബര്‍ 22 മുതല്‍ 25 വരെയുമാണ്.
ബുക്കിങിനായി ഈ നമ്പറില്‍ ബന്ധപ്പെടുക: 9495107045
വാര്‍ധക്യത്തിലെ പ്രശ്‌നങ്ങളും പ്രതിവിധികളും സംബന്ധിച്ച പ്രഭാഷണങ്ങള്‍, കൗണ്‍സലിങ്, സൗഖ്യദായക ശുശ്രൂഷകള്‍, വ്യായയാമ പരിശീലനം, പ്രാര്‍ത്ഥനകള്‍, ഉല്ലാസ പരിപാടികള്‍ എന്നിവ പ്രായമായവരുടെ ജീവിതസായാഹ്നത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.