എസ് എം സി എ കുവൈറ്റിൻ്റെ ആഭിമുഖ്യത്തിൽ വി.തോമാശ്ലീഹായുടെ ദുക്റാന തിരുനാളും സഭാദിനാചരണവും വെള്ളി വൈകിട്ട് 5.30 ന്

എസ് എം സി എ കുവൈറ്റിൻ്റെ ആഭിമുഖ്യത്തിൽ വി.തോമാശ്ലീഹായുടെ ദുക്റാന തിരുനാളും സഭാദിനാചരണവും വെള്ളി വൈകിട്ട് 5.30 ന്

കുവൈറ്റ് സിറ്റി: കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ (എസ് എം സി എ ) ആഭിമുഖ്യത്തിൽ വി.തോമാശ്ലീഹായുടെ ദുക്റാന തിരുനാളും സഭാദിനാചരണവും സംയുക്തമായി ആഘോഷിക്കുന്നു. 

ജൂലൈ 12 വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ചു നടത്തപ്പെടുന്ന ആഘോഷപരിപാടിയിൽ നോർത്തേൺ അറേബ്യയുടെ സീറോ മലബാർ എപ്പിസ്ക്കോപ്പൽ വികാർ ഫാദർ ജോണി ലോണിസ് മഴുവൻഞ്ചേരിയിൽ OFM Cap മുഖ്യാതിഥിയായി പങ്കെടുക്കും.

സീറോ മലബാർ സഭയുടെ ഇന്ത്യക്ക് വെളിയിലെ ആദ്യ അത്മായ സംഘടനയായ എസ് എം സി എ കുവൈറ്റിൻ്റ രൂപീകരണത്തോടെയാണ് ഗൾഫിലെ സഭാമക്കളെ ഒരു കുടക്കീഴിൽ എന്നപോലെ ഒരുമിച്ചു കൂട്ടി അവരുടെ ആത്മീയകാര്യങ്ങളിൽ ഗണ്യമായ നേട്ടം കൈവരിക്കാൻ സാധിച്ചത്. 

സംഘടനാഗംങ്ങളായ 200 ൽ അധികം കലാകാരന്മാരും കലാകാരികളും കൂടി അണിയിച്ചൊരുക്കുന്ന വർണ്ണാഭമായ നിരവധി കലാപരിപാടികൾ പരിപാടിയുടെ മുഖ്യയാകർഷകമായിരിക്കുമെന്ന് എസ് എം സി എ പ്രസിഡന്റ്‌ ഡെന്നി കാഞ്ഞൂപറമ്പിൽ, ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ, ട്രഷറർ ഫ്രാൻസീസ് പോൾ, മീഡിയ കൺവീനർ ജിസ്സ് ജോസഫ് എന്നിവർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.