നൈജീരിയയിൽ നിന്നും ആക്രമികൾ തട്ടികൊണ്ട് പോയ വൈദികന് മോചനം

നൈജീരിയയിൽ നിന്നും ആക്രമികൾ തട്ടികൊണ്ട് പോയ വൈദികന് മോചനം

അബുജ: നൈജീരിയയിലെ സാമ്ഫാറാ സംസ്ഥാനത്തുള്ള ഗുസൗവിലെ വിശുദ്ധ റെയ്‌മോൻഡിന്റെ നാമധേയത്തിലുള്ള ഇടവകയിൽ നിന്നും ആക്രമികൾ തട്ടികൊണ്ട് പോയ വൈദികന് മോചനം. ജൂൺ 22 ന് തട്ടിക്കൊണ്ടുപോയ ഫാ. മിക്കാ സുലൈമാനെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിലൂടെയാണ് അക്രമികൾ തന്നെ വിട്ടയച്ച വിവരം വൈദികൻ അറിയിച്ചത്.

ഫാ. സുലൈമാനെ ജൂൺ 22ന് പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിൽ റെക്‌ടറിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. ദൈവത്തിന്റെ സംരക്ഷണത്തിന് ഞങ്ങൾ അഗാധമായ നന്ദിയുള്ളവരാണെന്ന് സോകോട്ടോ രൂപത പ്രസ്താവിച്ചു. ഈ പ്രയാസകരമായ സമയത്ത് പ്രാർത്ഥനയും പിന്തുണയുമായി ഞങ്ങളെ അനുഗമിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണ്. അധികാരികൾക്കും ഫാ. മികയുടെ മോചനത്തിന് സഹകരിച്ച എല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. അദേഹത്തിന് ഇപ്പോൾ ആവശ്യമായ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്നും രൂപതയുടെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം അക്രമികൾ ജൂൺ 16-ാം തീയതി അനംബ്ര സംസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ക്രിസ്ത്യൻ ഇകെ ഇപ്പോഴും അക്രമികളുടെ പിടിയിലാണ്. വടക്കൻ ഒറുമ്പയിലുള്ള വിശുദ്ധ മത്തായിയുടെ നാമധേയത്തിലുള്ള ഇടവക വികാരിയായിരുന്ന അദേഹത്തെ മറ്റൊരു വ്യക്തിക്കൊപ്പം ജൂൺ 16 ഞായറാഴ്ച രാവിലെ അക്രമികൾ ഇടവകയിൽ നിന്ന് തട്ടിക്കൊണ്ട് പോവുകയായിരുന്നു.

ജൂൺ മാസത്തിൽ മാത്രം നൈജീരിയയിൽ നിന്ന് മൂന്ന് വൈദികരെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. ജൂൺ ഒൻപത് ഞായറാഴ്ച കടുന സംസ്ഥാനത്തുള്ള കാറ്റാഫ് പ്രദേശത്തുള്ള സെന്റ് തോമസ് ഇടവക വികാരി ഫാ. ഗബ്രിയേൽ ഉകെയെയും അക്രമികൾ തട്ടിക്കൊണ്ട് പോയിരുന്നു. എന്നാൽ അദേഹത്തെ ജൂൺ പത്താം തീയതി അക്രമികൾ വിട്ടയച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.