ന്യൂഡല്‍ഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ബീഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഈ മാസം പത്തിനായിരുന്നു തിരഞ്ഞെടുപ്പ്.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ആയതിനാല്‍ തന്നെ എന്‍ഡിഎയ്ക്കും ഇന്ത്യ സഖ്യത്തിനും വിധി ഒരുപോലെ നിര്‍ണായകമാണ്.
പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്താല എന്നീ നിയമസഭാ സീറ്റുകളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഹിമാചല്‍ പ്രദേശിലെ ഡെഹ്‌റ, ഹാമിര്‍പൂര്‍, നലഗഡിലു, ഉത്തരാഖണ്ഡിലെ ബദരീനാഥും മംഗളൂരും, പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ്, ബിഹാറിലെ രൂപൗലി, തമിഴ്‌നാട്ടിലെ വിക്രവണ്ടിയും മധ്യപ്രദേശിലെ അമര്‍വാരയുമായിരുന്നു നിര്‍ണായകമായ വോട്ടെടുപ്പ് നടന്നത്.
ഈ സംസ്ഥാനങ്ങളില്‍ നാലിടത്ത് ഭരിക്കുന്നത് ഇന്ത്യാ സഖ്യവും മറ്റുള്ളടത്ത് എന്‍ഡിഎയുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.