വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: കിരീടം ചൂടി ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രജിക്കോവ

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: കിരീടം ചൂടി ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രജിക്കോവ

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രജിക്കോവയ്ക്ക്. ത്രില്ലര്‍ പോരാട്ടം കണ്ട ഫൈനലില്‍ ചരിത്രമെഴുതാനുള്ള ഇറ്റലിയുടെ ജാസ്മിന്‍ പൗലിനിയുടെ ശ്രമത്തെ പരാജയപ്പെടുത്തിയാണ് കന്നി വിംബിള്‍ഡണും കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും 28 കാരിയായ ക്രജിക്കോവ സ്വന്തമാക്കിയത്.

ആദ്യ സെറ്റും മൂന്നാം സെറ്റും ജയിച്ചാണ് ക്രജിക്കോവ കിരീടം സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ പൗലിനിയുടെ തിരിച്ചു വരവ് കണ്ടതോടെയാണ് മത്സരം ആവേശം തീര്‍ത്തത്. എന്നാല്‍ ആത്മവിശ്വാസം കളയാതെ മൂന്നാം സെറ്റില്‍ ക്രജിക്കോവ ഇഞ്ചോടിഞ്ച് പൊരുതി സെറ്റും കിരീടവും പിടിച്ചെടുക്കുകയായിരുന്നു.

2021 ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയതാണ് ക്രജിക്കോവയുടെ ആദ്യ ഗ്രാന്‍ഡ് സ്ലാം. കരിയറില്‍ രണ്ട് തവണ മാത്രം ഗ്രാന്‍ഡ് സ്ലാം ഫൈനലിലെത്തിയ ചെക്ക് തരം രണ്ട് തവണയും കിരീടവുമായി കോര്‍ട്ട് വിടുന്നു എന്നതും ശ്രദ്ധേയമാണ്. ഓസ്ട്രേലിയന്‍, യുഎസ് ഓപ്പണ്‍ പോരാട്ടങ്ങളില്‍ ക്വാര്‍ട്ടറിലെത്തിയതാണ് മികച്ച പ്രകടനം.

ഒരു ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് പോരാട്ടത്തില്‍ കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇറ്റാലിയന്‍ താരമെന്ന (പുരുഷ, വനിതകളില്‍ തന്നെ ആദ്യ താരമെന്ന അപൂര്‍വ നേട്ടം) അനുപമ റെക്കോര്‍ഡിന്റെ വക്കിലായിരുന്നു പൗലിനി. കരുത്തോടെ തിരിച്ചടിക്കാന്‍ ഇറ്റാലിയന്‍ താരത്തിന് സാധിച്ചെങ്കിലും ക്രജിക്കോവയുടെ ഇച്ഛാശക്തി തന്നെ ഒടുവില്‍ ജയം കാണുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.