തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വെടിവെപ്പ്: ചെവിയ്ക്ക് പരിക്കേറ്റ ദൃശ്യങ്ങള്‍ പുറത്ത്; അക്രമി കൊല്ലപ്പെട്ടതായി സൂചന

തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വെടിവെപ്പ്: ചെവിയ്ക്ക് പരിക്കേറ്റ ദൃശ്യങ്ങള്‍ പുറത്ത്; അക്രമി കൊല്ലപ്പെട്ടതായി സൂചന

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിന് നേരെ വെടിവെപ്പ്. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണ് ട്രംപിന് നേരെ വെടിവെപ്പ് ഉണ്ടായത്. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു.

വേദിയില്‍ പരിക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വക്താവ് അറിയിച്ചു. അതേസമയം ട്രംപിന് നേരെ വെടിയുതിര്‍ത്തതെന്ന് സംശയിക്കുന്ന ആളും റാലിയില്‍ പങ്കെടുത്ത മറ്റൊരാളും മരിച്ചതായാണ് റിപ്പോര്‍ട്ട്.



പെന്‍സില്‍വാനിയയില്‍ ബട്ട്ലര്‍ എന്ന സ്ഥലത്ത് ഒരു പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ട്രംപിന് നേരെ കാണികളില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അദേഹത്തിന്റെ വലത്തേ ചെവിയില്‍ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്നയാളെ സുരക്ഷാ സേന ഉടനെ വെടിവെച്ചുവെന്നാണ് സൂചന. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അക്രമണം ഉണ്ടായ ഉടനെ സുരക്ഷാ സേന ട്രംപിന് സുരക്ഷാ കവചം ഒരുക്കി. സംഭവത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്റെ വക്താവ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.