മണിപ്പൂരില്‍ വീണ്ടും ആക്രമണം: സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

മണിപ്പൂരില്‍ വീണ്ടും ആക്രമണം: സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

ഇംഫാല്‍: ഞായറാഴ്ച മണിപ്പൂരിലെ ജിരിബാമില്‍ ഉണ്ടായ ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിഹാര്‍ സ്വദേശി അജയ് കുമാര്‍ ഝാ (43) ആണ് കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍. പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരില്‍ ജിരിബാം പൊലീസ് സ്റ്റേഷനിലെ ഒരു സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

സിആര്‍പിഎഫിന്റെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത സംഘത്തിന് നേരെ സായുധരായ അക്രമികള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. 20-ാം ബറ്റാലിയന്‍ സിആര്‍പിഎഫിന്റെയും മണിപ്പൂര്‍ പൊലീസിന്റെയും സംഘത്തെ ലക്ഷ്യമിട്ട് ആയുധ ധാരികളായ അജ്ഞാതര്‍ രാവിലെ 9:40 ഓടെ ആക്രമണം നടത്തിയതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

2023 മെയില്‍ ആരംഭിച്ച വംശീയ അക്രമങ്ങള്‍ക്കിടയില്‍ സുരക്ഷാ സ്ഥിതി മോശമായി തുടരുന്നതിനിടെയാണ് ആക്രമണം. ശനിയാഴ്ച നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട തിരച്ചില്‍ നടത്താന്‍ സംയുക്ത സുരക്ഷാ സംഘം മോണ്‍ബങ് ഗ്രാമത്തിലേക്ക് അടുക്കുമ്പോഴായിരുന്നു ആക്രമണം.

ജിരിബാം മേഖല അടുത്തിടെ നിരവധി അക്രമ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. ജൂണില്‍ കുക്കി, മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ കുറഞ്ഞത് 70 വീടുകളും പൊലീസ് ഔട്ട്പോസ്റ്റുകളും അഗ്‌നിക്കിരയാക്കിയിരുന്നു. അതേസമയം ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകളില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി മണിപ്പൂര്‍ പൊലീസ് ഞായറാഴ്ച അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.