ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികരും ഒരു ഉദ്യോഗസ്ഥനുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെഇഎം) നിഴല്‍ ഗ്രൂപ്പായ 'കശ്മീര്‍ ടൈഗേഴ്സ്' ആണ് ആക്രമണം നടത്തിയത്.
തിങ്കളാഴ്ച വൈകുനേരം ദോഡ ടൗണില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ ദേശ ഫോറസ്റ്റ് ബെല്‍റ്റിലെ ധാരി ഗോട്ടെ ഉരാര്‍ബാഗിയില്‍ ജമ്മു കശ്മീര്‍ പൊലീസിന്റെ രാഷ്ട്രീയ റൈഫിള്‍സിന്റെയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും (എസ്ഒജി) സംയുക്ത തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഹ്രസ്വമായ വെടിവയ്പ്പിന് ശേഷം, ഭീകരര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സൈന്യം പിന്തുടര്‍ന്ന് തിരിച്ചടിച്ചതോടെ രാത്രി ഒമ്പത് മണിയോടെ കാട്ടിനുള്ളില്‍ വെച്ചും വെടിവെപ്പുണ്ടായി. ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അവരില്‍ ഓഫീസര്‍ ഉള്‍പ്പെടെ നാല് പേര്‍ പിന്നീട് മരണത്തിന് കീഴടങ്ങിയതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ജൂലൈ ഒമ്പതിന് കത്വയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവും 'കാശ്മീര്‍ ടൈഗേഴ്സ്' ആണ് നടത്തിയത്. രാത്രി 7.45 ഓടെ ദേശ വനമേഖലയില്‍ കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷമാണ് വെടിവെപ്പ് ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യം 20 മിനിറ്റിലധികം നീണ്ടുനിന്ന വെടിവയ്പ്പിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.