കൊച്ചി: മുഴുവൻ ഗൾഫ് രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന സീറോ മലബാർ സഭാ സംവിധാനത്തിന് അനുമതി നൽകുമെന്ന കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പ ഉറപ്പു നൽകിയതായി സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ സ്ഥിരീകരിച്ചു. കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടന്ന സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് റിട്ടേണീസ് ഫോറം (എസ് എം സി എ കെ ആർ എഫ്) കുടുംബസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
രൂപത, സന്യാസസഭ എന്ന ചിന്തകൾക്കുപരിയായി എല്ലാ സീറോ മലബാർ വിശ്വാസികളും ഒറ്റ സമൂഹമായി നിലകൊള്ളണമെന്നും മാർ റാഫേൽ തട്ടിൽ പിതാവ് നിർദ്ദേശിച്ചു. സീറോ മലബാർ സഭ ഇനി ശ്രദ്ധ കൊടുക്കേണ്ടത് പ്രവാസികളുടെ അജപാലനത്തിനും മിഷൻ പ്രവർത്തനങ്ങൾക്കുമാണെന്നും പിതാവ് പറഞ്ഞു.
കുവൈറ്റിൽ സീറോ മലബാർ വിശ്വാസികൾക്ക് വേണ്ടി സേവനമനുഷ്ഠിച്ച 5 വൈദികരെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പൊന്നാട അണിയിക്കുകയും മെമെന്റോ നൽകുകയും ചെയ്തു.
ഫാ. ജോസഫ് എടപ്പുളവൻ OCD , ഫാ. ജോസഫ് പാലാട്ടി OCD, ഫാ. ജോയ് മരങ്ങാട്ടിക്കാല SDB, ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ OFM Cap., ഫാ. ജോൺസൻ അരശ്ശേരിൽ OFM Cap എന്നീ വൈദികരെയാണ് ആദരിച്ചത്.
വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന 3 ദമ്പതികളെയും ആദരിച്ചു.
എസ് എം സി എ കെ ആർ എഫ് പ്രസിഡന്റ് ജേക്കബ് പൈനാടത്ത് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷാജിമോൻ മങ്കുഴിക്കരി സ്വാഗതവും ട്രഷറർ ജോർജ് ചാക്കോ നന്ദിയും പറഞ്ഞു.
എസ് എം സി എ കെ ആർ എഫ് അംഗങ്ങൾ അവതരിപ്പിച്ച മാർഗ്ഗംകളിയും ഉണ്ടായിരുന്നു. സീറോ മലബാർ സഭ മൈഗ്രന്റ്‌സ് കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, എസ് എം സി എ കുവൈറ്റ് ജനറൽ സെക്രട്ടറി ജോർജ് ജോസഫ് വക്യത്തിനാൽ, എസ്എംസിഎ കുവൈറ്റ് നോർത്ത് അമേരിക്ക വുമൺ കോർഡിനേറ്റർ ആൻസി സിറിയക്ക് ആലഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു.
ജനറൽ സെക്രട്ടറി തോമസ് ലോനപ്പൻ, ഓഫിസ് സെക്രട്ടറി ജിൻസൺ കോലഞ്ചേരി, ജോയിന്റ് സെക്രട്ടറി പോൾസൺ അക്കര എന്നിവരും പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.