വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; വാഹന ഗതാതം പൂർണമായും നിലച്ചു

 വയനാട്ടിൽ  യുഡിഎഫ് ഹർത്താൽ തുടങ്ങി; വാഹന ഗതാതം പൂർണമായും നിലച്ചു

കല്‍പ്പറ്റ: വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുളള കേന്ദ്രസര്‍ക്കാരിന്‍റെ കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ അടക്കം വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കടകമ്പോളങ്ങൾ തുറന്നിട്ടില്ല. പത്തുമണിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി പ്രകടനം നടത്തും. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണ്. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ നേരത്തെ അറിയിച്ചു.

വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും. യു.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ ആണെങ്കിലും പൊതുജനം ഒരുപോലെ ഹർത്താലിനോട് സഹകരിക്കുന്നുണ്ട് എന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.