ട്വിറ്റര്‍ ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ മഹിമ കൗള്‍ സ്ഥാനം രാജിവെച്ചു

ട്വിറ്റര്‍ ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ മഹിമ കൗള്‍ സ്ഥാനം രാജിവെച്ചു

ന്യൂഡൽഹി: ട്വിറ്റര്‍ പബ്ലിക് പോളിസി ഇന്ത്യ, സൗത്ത് ഏഷ്യ ഡയറക്ടര്‍ മഹിമ കൗള്‍ സ്ഥാനം രാജിവെച്ചു. വ്യക്തിഗതമായ ആവശ്യത്തെ തുടർന്നാണ് രാജി. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ മഹിമ സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു.

'മഹിമയുടെ രാജി ഞങ്ങള്‍ക്ക് കനത്ത നഷ്ടമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ കര്‍ത്തവ്യത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. വ്യക്തിപരമായ ജീവിത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവരുടെ തീരുമാനത്തെ ഞങ്ങള്‍ മാനിക്കുന്നു'- എന്ന് ട്വിറ്റര്‍ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് മോണിക് മെച്ചെ പറഞ്ഞു. മാര്‍ച്ച്‌ വരെ മഹിമയുടെ സേവനം തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.