ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി കൂടിക്കാഴ്ച നടത്തി. കെയ്ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷമുളള ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്. ഇന്ത്യയും യുകെയുമുളള ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കൂടുതല്‍ ആഴവും വ്യാപ്തിയും ഉളളതാക്കാന്‍ മുന്‍ഗണന നല്‍കുന്ന കെയ്ര്‍ സ്റ്റാര്‍മറിന്റെ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശംസിച്ചു.
സ്വതന്ത്ര വ്യാപാര കരാറിലെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഉള്‍പ്പെടെയാണ് ഡേവിഡ് ലാമി ഇന്ത്യയിലെത്തിയത്. ക്ലീന്‍ എനര്‍ജി, നൂതന സാങ്കേതിക വിദ്യകള്‍, സുരക്ഷ തുടങ്ങിയ നിര്‍ണായക മേഖലകളുമായി ബന്ധപ്പെട്ടും ഡേവിഡ് ലാമി ചര്‍ച്ചകള്‍ നടത്തും. യുകെയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വതന്ത്ര വ്യാപാര കരാര്‍ ഇരുരാജ്യങ്ങളുടെയും ശേഷിയുടെയും വളര്‍ച്ചയുടെയും പരിധിയല്ലെന്ന് ലാമി നേരത്തെ പ്രതികരിച്ചിരുന്നു. ഇന്ത്യ ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണെന്ന് ലാമി അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹിയിലെത്തിയ ലാമിക്ക് ഊഷ്മള സ്വീകരണമാണ് വിദേശകാര്യമന്ത്രാലയം നല്‍കിയത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി അദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.