വാഷിങ്ടൺ: കമല ഹാരിസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ക്രിസ്തീയ മൂല്യങ്ങൾക്ക് കനത്ത വെല്ലുവിളിയായേക്കും. അബോർഷനടക്കമുള്ള വിഷയങ്ങളിൽ കമല ഹാരിസ് എടുത്ത നിലപാടുകൾ കത്തോരിക്കലിൽ നിന്നടക്കം വലിയ തോതിൽ വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
ക്രിസ്ത്യൻ പിതാവിനും ഹിന്ദു മാതാവിനും ജനിച്ച കമല ഹാരിസ് കുട്ടിക്കാലത്ത് ഇരു മതങ്ങളുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കൗമാര കാലഘട്ടത്തിൽ കമല ഹാരിസ് ഒരു ബ്ലാക്ക് ബാപ്റ്റിസ്റ്റ് പള്ളിയിൽ അംഗമായി. ഭർത്താവ് ഡഗ്ലസ് എംഹോഫ് യഹൂദനാണ്.
വൈസ് പ്രസിഡൻ്റ്, സെനറ്റർ, കാലിഫോർണിയയിലെ അറ്റോർണി ജനറൽ എന്നീ നിലകളിൽ ഇരുന്നപ്പോളെല്ലാം കമല ഹാരിസ് നിലകൊണ്ടത് ക്രൈസ്തവർക്കെതിരെയാണ്. അബോർഷൻ സ്ത്രീ സ്വാതന്ത്ര്യം ആണെന്നും അത് നിയമാനുസൃതമാക്കാനായി എന്തും ചെയ്യുമെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചരണം.
ഗർഭച്ഛിദ്രം പ്രോത്സാഹിപ്പിക്കുകയും പ്രോ - ലൈഫ് ഗർഭധാരണ കേന്ദ്രങ്ങളെയും പ്രവർത്തകരെയും എതിർക്കുകയും ചെയ്തു. ചില സമയങ്ങളിൽ മതസ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്ന ലിംഗപരമായ പ്രത്യയശാസ്ത്രവും ട്രാൻസ്‌ജെൻഡർ, ഗർഭ നിരോധന ഉത്തരവുകളും കമല ഹാരിസ് സ്വീകരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം.
ബൈഡൻ ഭരണകൂടത്തിൻ്റെ ഗർഭച്ഛിദ്രത്തിന് അനുകൂലമായ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതും കമല ഹാരിസാണ്. "ഫൈറ്റ് ഫോർ ഔവർ ഫ്രീഡംസ് കോളേജ് ടൂർ" എന്ന പേരിൽ ഗർഭച്ഛിദ്രം പ്രോത്സാഹിപ്പിക്കാൻ കമല ഹാരിസ് കോളജുകളില് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മിനിയാപൊളിസിലെ ഗർഭച്ഛിദ്ര ക്ലിനിക്ക് സന്ദർശിക്കുകയും പ്രോ - ലൈഫ് നിയമ നിർമ്മാതാക്കളെ കമല ഹാരിസ് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
അമേരിക്കയിൽ ദേശവ്യാപകമായി അബോർഷൻ നിയമവിധേയമാക്കിയ റോ വി. വേഡ് വിധി അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ അബോർഷന് കൂടുതൽ സൗകര്യമൊരുക്കണമെന്ന് കമല ഹാരിസ് തന്റെ പ്രസംഗത്തിലൂടെ പറഞ്ഞിരിന്നു. രാജ്യം ഭരിക്കുന്ന ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ ഭ്രൂണഹത്യ അനുകൂല നിലപാടിനെതിരെ കത്തോലിക്ക സഭയിൽ നിന്നും ഉൾപ്പെടെ പ്രതിഷേധം ശക്തമാണ്.
അതേ സമയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് 50 മണിക്കൂറിനുള്ളിൽ കമലയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പത്ത് കോടി ഡോളറെത്തി. നെറ്റ്ഫ്ലിക്സ് സഹസ്ഥാപകൻ റീഡ് ഹേസ്റ്റിംഗ്സ് കമലാ ഹാരിസിൻ്റെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിന് ഏഴ് മില്യൺ ഡോളർ സംഭാവന നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.